നോമ്പിലെ അമ്പത് മാലാഖമാർ 05: കൂട്ടായ്മയുടെ മാലാഖ 

നോമ്പിലെ അഞ്ചാം നാൾ. കൂട്ടായ്മയുടെ മാലാഖയാണ് നമ്മുടെ വഴികാട്ടി. കൂട്ടം പിരിഞ്ഞവരുടെയും കൂട്ട് വെട്ടിയവരുടെയും കൂട്ടുകാരനായി അവരെ കൂട്ടായ്മയിലേയ്ക്ക് തിരികെ കൊണ്ടുവരിക. ദൈവത്തിന്റെ സ്നേഹക്കൂട്ടായ്മയിലേയ്ക്കുള്ള തിരികെ നടപ്പല്ലേ നോമ്പിന്റെ ലക്ഷ്യം.

സമൂഹത്തിൽ നന്മ ചെയ്യുവാനും തിന്മ ഇല്ലാതാക്കുവാനും ദൈവസ്നേഹ കൂട്ടായ്മകൾക്കു കഴിയും. കൂട്ടായ്മ എന്നും ഒരു സുരക്ഷാകവചവും കരുതലുള്ള കാവലും തീർക്കുന്നു. ദൈവ കൂട്ടായ്മയിലായിരിക്കേണ്ട പുണ്യകാലമാണല്ലോ ഈ നോമ്പ്. ഈശോയുടെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് വിധേയത്വവും ഔദാര്യവും നിറഞ്ഞ കൂട്ടായ്മ.

ഈശോയെ, നോമ്പിന്റെ നാൾവഴികളിൽ ഹൃദയവിശാലതയോടെ എന്റെ കുടുംബത്തിലും കർമ്മമണ്ഡലങ്ങളിലും സമൂഹങ്ങളിലും കൂട്ടായ്മയുടെ ഭാഗമാകാൻ എന്നെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.