ബ്രിട്ടനിലെ വില്യം രാജകുമാരന്റെ പൂർവ്വികന്‍ ഫാ. ജോർജ് സ്‌പെൻസർ വിശുദ്ധ പദവിയിലേക്കുള്ള പാതയിൽ

ബ്രിട്ടനിലെ വില്യം രാജകുമാരന്റെ അമ്മയായ ഡയാന സ്പെൻസറുടെ ബന്ധുവായ ജോർജ് സ്‌പെൻസർ എന്ന കത്തോലിക്കാ പുരോഹിതനെയാണ് പാപ്പാ വിശുദ്ധ പദവിയിലേക്കുള്ള പാതയിലേക്ക് ഉയർത്തിയത്. 1799 മുതൽ 1864 വരെയും ജീവിച്ചിരുന്ന അദ്ദേഹം വെസ്റ്റ് മിഡ്‌ലാൻഡിലെ പാവപ്പെട്ട ഐറിഷ് കുടിയേറ്റക്കാരുടെ ഇടയിൽ പ്രവർത്തിച്ചു. വിശുദ്ധ പദവിയിലേക്കുയരുവാൻ ഇനി രണ്ട് അത്ഭുതങ്ങൾ കൂടിയാണ് വേണ്ടത്.

ദൈവം മാത്രമാണ് അത്ഭുതങ്ങൾ ചെയ്യുന്നത്. എന്നാൽ ദൈവത്തോടൊപ്പം സ്വർഗ്ഗത്തിലുള്ള വിശുദ്ധൻമാരുടെ മധ്യസ്ഥതയാൽ അവരോട് പ്രാർത്ഥിക്കുന്നവർക്ക് അനുഗ്രഹങ്ങൾ നൽകുന്നതിനെ നാം പ്രാർത്ഥനയാൽ സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ വൈദ്യ ശാസ്ത്രപരമായി വിശദീകരിക്കാനാകാത്ത രോഗശാന്തിയാണ് അത്ഭുതമായി കണക്കാക്കുന്നത്. ഫാ. ഇഗ്‌നേഷ്യസ് സ്പെൻസറുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും സഭ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തു. നിലവിൽ സ്പെന്സറിനു ‘ധന്യൻ’ പദവിയാണ് ലഭിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.