പാപകരമായ ജീവിതത്തെ തകര്‍ക്കുന്നതിനുള്ള ആദ്യ പടി 

താന്‍ ജീവിക്കുന്നത് തെറ്റായ ജീവിതത്തിലാണ് എന്ന ബോധ്യം ഉള്ള അനേകം ആളുകള്‍ ഉണ്ട്. ഈ വൃത്തികെട്ട ജീവിതത്തില്‍ നിന്ന് ജീവിത രീതികളില്‍ നിന്ന്, ദുശീലങ്ങളില്‍ നിന്ന് എങ്ങനെ എങ്കിലും ഒന്ന് രക്ഷപെടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നുള്ളതുകൊണ്ട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. പക്ഷെ പലര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്  ഫാ. ലോറെന്‍സോ സ്‌ക്യൂപോളി.

ചില സാഹചര്യങ്ങളിലെങ്കിലും മറ്റുള്ളവര്‍ തന്നെ കുറിച്ച് എന്തു വിചാരിക്കും എന്നോര്‍ത്ത് ഉപദേശങ്ങള്‍ തേടാതെ ഇരിക്കുന്നവരും ഉണ്ട്. പാപകരമായ ചില അടിമത്വങ്ങളില്‍, ചില ബന്ധനങ്ങളില്‍ നിന്ന് കരകയറുവാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ആശ്രയം വയ്‌ക്കേണ്ടത് ദൈവത്തിന്റെ കരുണയില്‍ തന്നെയാണ്.

കരുണാ സമ്പന്നനായ ദൈവത്തിനു തന്റെ ഒരു കുഞ്ഞു പോലും നശിക്കുന്നത് കണ്ടു നില്‍ക്കാന്‍ ആകില്ല. തന്റെ വലിയ സ്‌നേഹത്തിലേയ്ക്ക് ദൈവം ഓരോ നിമിഷവും നമ്മെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ആ സ്‌നേഹത്തിലേയ്ക്ക് എത്തുന്നതിനായി നാം നമ്മുടെ പാപ ബന്ധനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടിയിരിക്കുന്നു. അതിനുള്ള ആദ്യ പടിയാണ് ദൈവത്തിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുക എന്നത്. ദൈവത്തോട് ആത്മാര്‍ത്ഥമായി കരുണ കാണിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അവിടെ ഇടപെടും. നമുക്ക് സാധിക്കാത്ത കാര്യങ്ങള്‍ ദൈവം നമ്മില്‍ പ്രവര്‍ത്തിക്കും.

ദൈവ കരുണ യാചിച്ചു കൊണ്ട് പാപത്തിന്റെ ബന്ധനങ്ങളില്‍ നിന്നു കരകയറുവാന്‍ ദൈവത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാം. അതിനു സഹായിക്കുന്ന ഒരു ചെറിയ പ്രാര്‍ത്ഥന ഇതാ:

‘എന്റെ പ്രിയ ദൈവമേ, എന്നെ സഹായിക്കണമേ. ഈ പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് എത്രയും വേഗം പുറത്തു കടക്കുവാന്‍ എത്രയും വേഗം എന്നെ സഹായിക്കണമേ. ആമ്മേന്‍.’

ഈ പ്രാര്‍ത്ഥന ചൊല്ലുന്നതും എന്റെ പാപാവസ്ഥയുടെ മേല്‍ ദൈവമേ അങ്ങയുടെ കരുണ ഒഴുക്കണമേ എന്ന് നിരന്തരം പ്രാര്‍ത്ഥിക്കുന്നതും പാപകരമായ ജീവിതത്തില്‍ നിന്ന് വിടുതല്‍ പ്രാപിക്കുന്നതിനുള്ള ആദ്യ പടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ