അത്യാഗ്രഹിയായ ക്രൈസ്തവനേക്കാള്‍ ഭേദം നിരീശ്വരവാദി

വത്തിക്കാന്‍: ജനങ്ങളെ ചൂഷണം ചെയ്യുന്ന, ഹിതകരമല്ലാത്ത ബിസിനസ്സ് ചെയ്യുന്ന, അത്യാഗ്രഹിയായ ഒരു ക്രൈസ്തവനാണ് നിങ്ങളെങ്കില്‍, അതിനേക്കാള്‍ ഭേദം നിരീശ്വരവാദിയാകുകയാണ് നല്ലതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇങ്ങനെയുള്ളവര്‍ ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരാണെന്നും പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.

” ക്രൈസ്തവരില്‍ ചിലര്‍ ഇങ്ങനെയാണ്. അത്യാഗ്രഹവും ചൂഷണവും വഴി അവര്‍ മറ്റുള്ളവരെ ദ്രോഹിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു.” സാന്താ മാര്‍ത്തയിലെ ദിവ്യബലി മധ്യേ ആയിരുന്നു പാപ്പ ഇപ്രകാരം പറഞ്ഞത്. ”ഒരു ക്രൈസ്തവന്‍ ഒരിക്കലും ഇപ്രകാരം പെരുമാറാന്‍ പാടില്ല. അയല്‍ക്കാരെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്നവനായിരിക്കണം ക്രൈസ്തവന്‍. അങ്ങനെയല്ല എങ്കില്‍ അവന്‍ നിരീശ്വരവാദിക്ക് തുല്യനാണ്. ഇത്തരക്കാര്‍ പരദൂഷകരാണ്.” പാപ്പ തുടര്‍ന്നു പറഞ്ഞു.

ഒന്നു പറയുകയും അതിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെയാണ് പരദൂഷണം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പരദൂഷണം കല്ലറകള്‍ക്ക് തുല്യമായ പാപമാണ്. പണം പലിശയ്ക്ക് കൊടുക്കുന്നവരും വിദ്യാര്‍ത്ഥികളെ മൂല്യത്തിലേക്ക് നയിക്കാന്‍ കഴിയാത്ത അധ്യാപകരും ഒരേപോലെ മറ്റുള്ളവര്‍ ദ്രോഹം ചെയ്യുന്നവരാണ്. മറ്റുള്ളവരെ പാപത്തിലേക്ക് നയിക്കുന്നവരും ക്രൈസ്തവന്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യരല്ല എന്ന്  പാപ്പ ഓര്‍മ്മപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.