നല്ല പഠനത്തിന് നല്ല സുഹൃത്തുക്കൾ അത്യാവശ്യം: കർദ്ദിനാൾ ന്യൂമാനെ കലാലയം ഓർത്തപ്പോൾ 

നല്ല സ്വഭാവവും നല്ല ആശയവും രൂപീകരിക്കുന്നതിന്  നല്ല സുഹൃത്തുക്കളാണ് ഏറ്റവും ആവശ്യമെന്ന കർദ്ദിനാൾ ന്യൂമാന്റെ വാക്കുകൾ കടമെടുത്ത് കാത്തലിക് യൂണിവേഴ്സിറ്റി പ്രസിഡൻറ് ജോൺ ഗാർവേ. അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ അധ്യയന വർഷാരംഭത്തിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം, കർദ്ദിനാൾ ന്യൂമാന്റെ വാക്കുകൾ ചർച്ചാവിഷയമാക്കിയത്.

പാഠപുസ്തങ്ങൾ എന്ന ചട്ടക്കൂടിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല വിദ്യാഭ്യാസം. അത് നല്ല സ്വഭാവത്തെ രൂപപ്പെടുത്തുന്നതാകണമെന്ന് അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റി പ്രസിഡൻറ് ജോൺ ഗാർവേ പറഞ്ഞു. വ്യക്തികളിൽ സ്വഭാവവും ചിന്തകളും രൂപപ്പെടുന്നതിന് സുഹൃദ്ബന്ധങ്ങൾ സുപ്രധാനപങ്ക് വഹിക്കുന്നു.

“സുഹൃദ്ബന്ധങ്ങൾ വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഭാഗമാണ്” എന്ന, കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. “നല്ല വിദ്യാഭ്യാസമെന്നത് ബുക്കുകളിലും പുസ്തകങ്ങളിലും പരീക്ഷകളിലും മാത്രം ഒതുങ്ങുന്നതല്ല. അത് മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ ബന്ധം അനുസരിച്ച് രൂപപ്പെടേണ്ട ഒന്നാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാം ഭദ്രമായി കാണുവാനും ഒരു സുരക്ഷാവലയത്തിൽ ആയിരിക്കുവാനുമുള്ള  മനോഭാവം ഇന്നത്തെ ഒരു പ്രവണതയാണ്. കൂട്ടുകാരുമായിട്ടുള്ള ബന്ധം കാര്യങ്ങളെ മറ്റൊരു കണ്ണിലൂടെ കാണുവാനും തുറന്ന മനോഭാവം രൂപപ്പെടുത്തുവാനും നമ്മെ സഹായിക്കുന്നു. കർദ്ദിനാൾ ന്യൂമാൻ 19-ാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന വാഗ്മിയും കവിയും ദൈവശാസ്ത്രജ്ഞനുമായിരുന്നു. ആംഗ്ലിക്കൻ സഭയിലെ അംഗമായിരുന്ന അദ്ദേഹം പിന്നീട്, കത്തോലിക്ക സഭയിലെ വൈദികൻ ആവുകയായിരുന്നു. ഈ ഒക്ടോബർ 13-ന് മാർപാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്ന അദ്ദേഹം കാലഘട്ടത്തിന്റെ വലിയൊരു ശബ്‌ദമാണ്.

കർദ്ദിനാൾ ന്യൂമാൻ പറയുന്നു: “സാർവ്വത്രിക സ്നേഹത്തിന്റെ പരിശീലനം  ആരംഭിക്കുന്നത് സുഹൃദ്ബന്ധങ്ങളിലൂടെയാണ്. അതിനാൽ അനുദിനമുള്ള വ്യത്യസ്തത ജീവിതാനുഭവങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുക.” അദ്ദേഹത്തിന്റെ പഠനങ്ങൾ ഇന്നും വായിക്കപ്പെടുന്നവയും ആനുകാലിക പ്രസക്തവുമാണ്.

വ്യക്തിബന്ധങ്ങളിലെ ദൃഡത ഒരാളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന ഒന്നാണെന്ന് കർദ്ദിനാൾ ന്യൂമാൻ പറയുന്നു. സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടട്ടെ. അങ്ങനെ നമ്മുടെ ലോകം കൂടുതൽ വലുതാവട്ടെ.