മരിയ ഗൊരേത്തി സാൽസോയ്ക്ക് മുംബൈ അതിരൂപതയുടെ ‘റോസ് ആൻഡ് ലിലി’ പുരസ്ക്കാരം

ജീവന്റെ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ സംഘടനയുടെ ‘റോസ് ആൻഡ് ലിലി’ പുരസ്കാരം മരിയ ഗൊരേത്തി സാൽസോയ്ക്ക്.  കോവിഡ് പകർച്ചവ്യാധിയിൽ മരിയയുടെ കുടിയേറ്റ ഗോത്ര വർഗ്ഗക്കാർക്കിടയിൽ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇത്. സുവിശേഷത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദുർബലർക്കാവശ്യമായ ഭക്ഷണമടക്കമുള്ള ജീവിത സാഹചര്യങ്ങൾ നൽകുവാൻ ശ്രദ്ധ കാണിച്ചിരുന്നു അവർ.

“മുംബൈയിലെ ജനസംഖ്യയിൽ ഏറ്റവും ദുർബലരായ ജനവിഭാഗമായ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ കഴിഞ്ഞ 35 വർഷമായി പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ താഴെക്കിടയിൽ പ്രവർത്തിക്കുന്ന അവരിൽ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ അവരെ സജ്ജരാക്കേണ്ടിയുമിരുന്നു. അവരുടെ ജീവിത സാഹചര്യങ്ങളും സംസ്കാരവും അല്പം കൂടി ഉയർന്നതരത്തിലുള്ളതാക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.” സൂമിലൂടെയുള്ള അവാർഡ് ദാന ചടങ്ങിൽ മരിയ ഗൊരേത്തി പറഞ്ഞു.

“നിങ്ങളുടെ ആത്മാർത്ഥതയും സമർപ്പണവും ദൈവം നമ്മെക്കാൾ നന്നായി കാണുന്നു. അറിയുന്നു. അവൻ നിങ്ങളെ അനുഗ്രഹിക്കുകയും ഈ സേവനം ദീർഘകാലം തുടരുവാൻ അനുവദിക്കുകയും ചെയ്യട്ടെ” കട്ടക്ക്- ഭുവനേശ്വർ ആർച്ചുബിഷപ്പ് ജോൺ ബാർവാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.