പുരാതന ദൈവാലയത്തിൽ ബാർബിക്യൂ പാർട്ടി; വേദനയോടെ തുർക്കിയിലെ ക്രൈസ്തവർ

തങ്ങളുടെ പുരാതന ദൈവാലയത്തിൽ ബാർബിക്യൂ പാർട്ടികളും മറ്റും നടത്തുമ്പോൾ വേദനയിലാണ് തുർക്കിയിലെ ക്രൈസ്തവർ. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ചരിത്രപരമായ അർമേനിയൻ ദൈവാലയം ജെർമുസിലെ ചർച്ച് ഓഫ് ദി വെർജിൻ മേരിയിലാണ് വേദനിപ്പിക്കുന്ന ഈ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം ആണ് കബാബ് വിൽപ്പനക്കാരൻ ദൈവാലയത്തിനുള്ളിൽ മാംസം പാകം ചെയ്യുകയും പാർട്ടിയിൽ പങ്കെടുത്തവർക്ക് വിളമ്പുകയും സംഭവം സോഷ്യൽ മീഡിയയിലൂടെ പരന്നത്. ഏതൊക്കെ കണ്ടു പ്രതികരിക്കാൻ പോലും കഴിയാതെ വിഷമിക്കുകയാണ് അർമേനിയൻ ക്രൈസ്തവർ. ഈ കെട്ടിടം പത്തൊൻപതാം നൂറ്റാണ്ടിലേതാണ്. എന്നാൽ ഒരു നൂറ്റാണ്ടായി ഖനനം, കൊള്ള എന്നിവ മൂലം ഈ ദൈവാലയം ഇന്ന്‍ ക്രിസ്ത്യാനികൾക്ക് ലഭ്യമല്ല. തുർക്കിയിലെ അർമേനിയൻ ക്രൈസ്തവരോടുള്ള അവഗണനയുടെയും ശത്രുതയുടെയും ക്രൂരതയുടെയും പ്രതീകമായി അവശേഷിക്കുകയാണ് ഈ ദൈവാലയം.

ഈ പ്രദേശത്ത് വളരെക്കാലമായി നടന്ന അനധികൃത ഉത്ഖനനങ്ങളും സാഹസികരും പുരാതന നിധികൾ അന്വേഷിക്കുന്നവരും നടത്തിയ അന്വേഷണങ്ങളുടെ അവശിഷ്ടങ്ങളും മൂലം ജെർമുസിലെ കന്യാമറിയത്തിന്റെ പള്ളി തകർന്നുകിടക്കുകയാണ്. ഇത് പുനരുദ്ധരിക്കണം എന്നും ദൈവാരാധനയ്ക്കായി തുറന്നു നൽകുവാൻ അനുവദിക്കണം എന്നും ഉള്ള ക്രൈസ്തവരുടെ വർഷങ്ങളായുള്ള ആവശ്യം ചെവിക്കൊള്ളാൻ തുർക്കി ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.