‘അമോറിസ് ലെത്തീസിയാ’: ജൂണ്‍ 19-ന് കുടുംബങ്ങള്‍ക്കായുള്ള സഭാപ്രസ്ഥാനങ്ങളുടെ യോഗം

ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച ‘അമോറിസ് ലെത്തീസിയാ വര്‍ഷത്തി’ന്റെ ഭാഗമായി കൊളംബിയന്‍ മെത്രാന്‍സമിതിയുടെ കീഴിലുള്ള വിവാഹത്തിനും കുടുംബജീവിതത്തിനുമായുള്ള സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 19-ന് ‘കുടുംബത്തിനായുള്ള സഭാപ്രസ്ഥാനങ്ങളുടെ യോഗം’ നടക്കും. പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളോടൊപ്പമുള്ള സഞ്ചാരത്തിലൂടെ ഉടലെടുത്ത ആത്മീയ-അജപാലക-സാംസ്‌കാരിക അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.

വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുടെ തയ്യാറെടുപ്പ്, കുടുംബത്തിന്റെ ആത്മീയത, വിവാഹത്തിന്റെ സൗന്ദര്യം, ക്ഷമയും കരുണയും കുടുംബജീവിതത്തില്‍, കുടുംബത്തിന്റെ അജപാലനദൗത്യത്തില്‍ ദമ്പതികളുടെ നേതൃത്വം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പങ്കുവയ്ക്കപ്പെടും. കുടുംബങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രസ്ഥാനങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന പുരോഹിതരുടെ പങ്കാളിത്തവും സമ്മേളനത്തില്‍ ഉണ്ടായിരിക്കും.

ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന ‘അമോരിസ് ലെത്തീസിയ കുടുംബവത്സരത്തിന് വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ 2021 മാര്‍ച്ച് പത്തൊമ്പതാം തീയതിയാണ് തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.