ഗര്‍ഭഛിദ്രത്തിനു വിലക്കുകള്‍ ഉള്ളത് നല്ലതാണെന്ന് അമേരിക്കന്‍ ജനത

ഗര്‍ഭഛിദ്രത്തിനു നിലവിലുള്ള നിയമവിലക്കുകള്‍  നല്ലതാണെന്ന്  ഭൂരിഭാഗം അമേരിക്കന്‍ ജനത. പ്രതിവര്‍ഷം  നടത്തുന്ന  സര്‍വ്വേയിലെ കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭഛിദ്രം ധാര്‍മ്മികമായി തെറ്റാണെന്ന് അഭിപ്രായം ഉള്ളവരാണ് മറു പക്ഷക്കാരെക്കാള്‍ കൂടുതല്‍.  48% ആളുകളും ഗര്‍ഭഛിദ്രം തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ്, 43% ആളുകള്‍ മാത്രമാണ്  ഗര്‍ഭഛിദ്രം നടത്തുന്നത് സ്വീകാര്യമാണെന്ന അഭിപ്രായം ഉള്ളവര്‍.

2001 മുതല്‍ ആരംഭിച്ച പൊതു അഭിപ്രായ സര്‍വ്വേകളില്‍ ഈ വര്‍ഷമാണ് ഇത്തരം ഒരു ശുഭസൂചന ഉണ്ടായിരിക്കുന്നത്.  ഗ്യാലപ്പ് വാല്യൂസസ് ആന്‍ഡ് ബിലീഫ്‌സ് സര്‍വ്വേ, ടെലിഫോണ്‍ അഭിമുഖങ്ങളിലൂടെ നടത്തിയ പൊതു അഭിപ്രായ പോളില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 1024 ആളുകളാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ