50 വർഷം ഇന്ത്യയിൽ സേവനം ചെയ്ത അമേരിക്കൻ മിഷനറി അന്തരിച്ചു

50 വർഷക്കാലം ഇന്ത്യയിൽ സേവനം ചെയ്ത ഫാ. ഫെലിക്സ് എക്കർമാൻ അന്തരിച്ചു. അദ്ദേഹത്തിന് 100 വയസായിരുന്നു. സെമിനാരി പരിശീലകനായും മതാന്തര സംവാദത്തിന്റെ വക്താവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അമേരിക്കയിലെ ടെക്നിയിലെ ഡിവൈൻ വേഡ് റെസിഡൻസിൽ വെച്ചാണ് മരണം.

ചിക്കാഗോ പ്രൊവിൻസിലെ ഡിവൈൻ വേഡ് കോൺഗ്രിഗേഷനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഫാ. ഫെലിക്സ്. മൃതസംസ്‌കാരം സെപ്റ്റംബർ 18 ന് ടെക്‌നിയിലെ ഡിവൈൻ വേഡ് റെസിഡൻസിൽ. 1948 -ൽ അമേരിക്കയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച ഉടനെ അദ്ദേഹം ഇന്ത്യയിലേക്ക് മിഷനറിയായി എത്തി. മധ്യപ്രദേശിലെ ഇൻഡോർ രൂപതയിലെ ദരിദ്രമായ ഒരു ആദിവാസി ഗ്രാമമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സേവന മണ്ഡലം. മൂന്നു വർഷത്തിനുശേഷം ഇൻഡോർ രൂപതയിലെ ഖുർദിയിൽ നോവിസ്മാസ്റ്റർ ആയി. ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ നല്ലൊരു ബന്ധം നിലനിർത്തുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി.

1968 -ൽ മഹാരാഷ്ട്രയിലെ പൂനെയിലെ ഡിവൈൻ വേഡ് സെമിനാരിയിൽ റെക്ടറായി നിയമിതനായി. തൻ്റെ 50 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചുപോയി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.