ജീവന്റെ സംരക്ഷണത്തിനായി ദേശീയ പ്രാർത്ഥനാദിനത്തിന് ആഹ്വാനം ചെയ്ത് അമേരിക്കൻ ബിഷപ്പുമാർ

ജനുവരി അഞ്ചു മുതൽ 29 വരെ ജീവന്റെ സംരക്ഷണത്തിനായി ദേശീയ പ്രാർത്ഥനാദിനത്തിന് ആഹ്വാനം ചെയ്ത് അമേരിക്കൻ ബിഷപ്പുമാർ. നാഷണൽ പ്രയർ ഫോർ ലൈഫ് വിജിലിൽ പങ്കെടുക്കാൻ രാജ്യത്തെ ബിഷപ്പുമാരുടെ സമ്മേളനം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

രാജ്യത്ത് ഗർഭച്ഛിദ്രത്തിന് അംഗീകാരം ലഭിച്ചിട്ട് 48 വർഷങ്ങളായി. രാജ്യത്ത് 1973-ലാണ് ഗർഭച്ഛിദ്രത്തിന് അമേരിക്കൻ സുപ്രീം കോടതി അനുമതി നൽകിയത്. അതിനുശേഷം, 60 ദശലക്ഷത്തിലധികം ഗർഭച്ഛിദ്രങ്ങൾ നിയമപരമായി നടന്നിട്ടുണ്ട്. എല്ലാ വർഷവും ജനുവരിയിൽ ലൈഫ് വിജിലിനായുള്ള ദേശീയ പ്രാർത്ഥന നടക്കുന്നു. ഈ പ്രാർത്ഥനാദിനങ്ങളോട് അനുബന്ധിച്ച് ഓരോ വർഷവും ഇരുപതിനായിരത്തിലധികം വിശ്വാസികൾ ഒന്നുചേരാറുണ്ട്. എന്നാൽ, ഈ വർഷം കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് ബസലിക്ക പൊതുജനങ്ങൾക്കായി തുറക്കില്ല. എന്നാൽ, പ്രാർത്ഥനകൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്.

“ഇപ്പോൾ, മുൻപത്തേക്കാൾ ഉപരി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥന ആവശ്യമാണ്. രാജ്യമെമ്പാടുമുള്ള രൂപതകളിൽ നിന്നുള്ള ബിഷപ്പുമാരോടൊപ്പം ഈ പ്രാർത്ഥനകളിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കർത്താവിനോടൊപ്പം സമയം ചെലവഴിക്കാനും ജീവന്റെ സംരക്ഷണത്തിനായുള്ള ഈ പ്രാർത്ഥനയിൽ പങ്കുചേരുവാൻ ഞാൻ എല്ലാ കത്തോലിക്കരെയും ക്ഷണിക്കുന്നു” – ബിഷപ്പ് ന്യൂമാൻ പറഞ്ഞു.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.