ഇറാഖിനും ലബനോനുമായി പ്രാർത്ഥിച്ച് അമേരിക്കയിലെ മെത്രാന്മാർ

ഇറാഖിനും ലബനോനുമായി പ്രാർത്ഥിച്ചുകൊണ്ട്  യുഎസ് ബിഷപ്പുമാരും നൈറ്റ്‌സ് ഓഫ് കൊളംബസും. വ്യത്യസ്തതകൾക്കു നടുവിൽ നിൽക്കുന്ന ഈ ജനങ്ങൾക്ക് പ്രാർത്ഥനയിലൂടെ പിന്തുണ നൽകുകയാണ് എന്ന് അമേരിക്കയിലെ മെത്രാന്മാർ അറിയിച്ചു. ഒപ്പം തന്നെ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണവും മെത്രാൻസമിതി പ്രഖ്യാപിച്ചു.

അമേരിക്കൻ മെത്രാൻസമിതിയും നൈറ്സ് ഓഫ് കൊളംബസ് സംഘടനയും ചേർന്ന് സംയുക്തമായി മിഡിൽ ഈസ്റ്റിലെ പാത്രിയർക്കീസുമാർക്ക് അയച്ച കത്തിലാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

“ഇന്ന് ലെബനോനിലും ഇറാഖിലും അഴിമതിക്കും വിദേശ ഇടപെടലുകൾക്കുമെതിരെ പ്രതിഷേധം വളരുമ്പോൾ ഞങ്ങൾ നിർണ്ണായക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ഈ പ്രതിഷേധങ്ങൾ നീതിപൂർവ്വകമായ ഒരു ഭരണത്തിനും സമാധാനപരമായ ജീവിതത്തിനും കാരണമാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു” എന്ന് ബിഷപ്പുമാരും നൈറ്സ് ഓഫ് കൊളംബസ് അധികൃതരും അറിയിച്ചു.

“മാന്യവും സമാധാനപരവുമായ ജീവിതം ആവശ്യപ്പെടുന്ന ജനങ്ങളുടെ നിലവിളി ശ്രദ്ധിക്കുക” എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും ഈ കത്തിൽ ചേർത്തിരിക്കുന്നു. ഞങ്ങളിൽ സമാധാനം പുലരുന്നതിന്നും അതിലൂടെ തകർന്ന ജീവിതങ്ങൾ കെട്ടിപ്പടുക്കുവാനും ഈ ജനത്തിന് സാധിക്കുന്നതിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യും എന്ന് അറിയിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.