അമേരിക്കയിലെ പ്രൊ ലൈഫ് പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്;  ഗര്‍ഭഛിദ്ര നിരക്ക് കുറയുന്നു

അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിരക്ക് പകുതിയില്‍ താഴെ കുറഞ്ഞതായി  വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത്. അമേരിക്കന്‍ ഗവണ്മെന്റ് നടത്തിയ പഠനത്തിലാണ് ഗര്‍ഭഛിദ്ര നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്. 1980 നു ശേഷം ആദ്യമായാണ് ഗര്‍ഭഛിദ്ര നിരക്ക് കുറയുന്നത്. കൂടാതെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത്.

2015 ല്‍ നടത്തിയ പഠനങ്ങളില്‍ ഒരു വര്‍ഷം 638,169 ഗര്‍ഭഛിദ്രം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ രണ്ടു ശതമാനം കുറവായിരുന്നു. അതിനു ശേഷം നടത്തിയ പഠനങ്ങളിലാണ് ഗര്‍ഭഛിദ്ര നിരക്ക് ഗണ്യമായി കുറഞ്ഞത് കണ്ടെത്തിയത്. 1980 തുകളില്‍ ആണ് അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭച്ഛിദ്രങ്ങള്‍ നടന്നത്.

അടുത്തിടെ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ധാരാളം യുവജനങ്ങള്‍ പ്രൊ ലൈഫ് മൂവ്‌മെന്റില്‍ ഭാഗമായതും ഗര്‍ഭഛിദ്ര നിരക്ക് കുറയുന്നതിന് കാരണമായി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളില്‍ അമേരിക്കയിലെ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ അതിയായ സന്തോഷവും  രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.