വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് പ്രയാണത്തിനൊരുങ്ങി അമേരിക്കയും കാനഡയും

ഈ വര്‍ഷം അമേരിക്കയിലും കാനഡയിലും വി. പാദ്രെ പിയോയുടെ തിരുശേഷിപ്പ് പ്രയാണം നടക്കും. രണ്ടു ഷെഡ്യൂളായി തിരിച്ചിരിക്കുന്ന തിരുശേഷിപ്പ് പ്രയാണത്തിനു നേതൃത്വം നല്‍കുന്നത് പാദ്രെ പിയോ ഫൌണ്ടേഷന്‍ അംഗങ്ങളാണ്.

വിശുദ്ധന്റെ രക്തം പറ്റിയ കൈയ്യുറകള്‍, അദ്ദേഹം ഉപയോഗിച്ച കാശുരൂപം, വിശുദ്ധന്‍ അന്ത്യനിമിഷം ഉപയോഗിച്ച തൂവാല, മുടി തുടങ്ങിയ തിരുശേഷിപ്പുകളാണ് പ്രയാണത്തില്‍ ഉപയോഗിക്കുന്നത്. മെയ്‌ 1 മുതല്‍ ജൂണ്‍ 15 വരെയും സെപ്റ്റംബര്‍ 15 മുതല്‍ നവംബര്‍ 15 വരെയും ആണ് തിരുശേഷിപ്പ് പ്രയാണം നടക്കുന്നത്. അമേരിക്കയില്‍ ഇത് രണ്ടാം പ്രാവശ്യം ആണ് തിരുശേഷിപ്പ് പ്രയാണം നടക്കുക.

2017-ല്‍ ആണ് അമേരിക്കയിലെ പ്രധാന ദേവാലയങ്ങളിലൂടെ വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണം കടന്നുപോയത്. അന്ന് ധാരാളം വിശ്വാസികള്‍ തിരുശേഷിപ്പ് വനങ്ങുന്നതിനായി എത്തിയിരുന്നു. പലരുടെയും വിശ്വാസം നവീകരിക്കുവാന്‍ അതൊരു കാരണമായി തീര്‍ന്നിരുന്നു. ഈ വര്‍ഷം അതില്‍ കൂടുതല്‍ ആളുകള്‍ തിരുശേഷിപ്പ് പ്രയാണത്തിന്റെ ഭാഗമായി മാറും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ