അൽമായരുടെ പങ്കാളിത്തത്തെ പ്രശംസിച്ച് ആമസോൺ സിനഡിന്റെ ഏഴാം ദിവസം 

ആമസോൺ സിനഡിന്റെ ഏഴാം ദിവസം സഭയിൽ അല്മയരുടെ പങ്കാളിത്തത്തെ പ്രശംസിച്ച് സിനഡ് അംഗങ്ങൾ. പത്താമത്തെ പൊതു സമ്മേളനത്തിനിടെയാണ് ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞത്. മാർപാപ്പയെ കൂടാതെ 177 പിതാക്കന്മാരും മറ്റ് വ്യത്യസ്ത മേഖലയിൽ നിന്നുള്ളവരും ആമസോൺ സിനഡിൽ പങ്കെടുക്കുന്നുണ്ട്.

ദൈവവചനത്താൽ സഭ കൂടുതൽ ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ആമസോൺ മേഖലയിൽ സഭയുടെ വെല്ലുവിളികളെ ഗൗരവപൂർവം എടുക്കണമെന്നും സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും സിനഡ് ചൂണ്ടികാട്ടി.

ആമസോൺ ജനതയോട് ആശയ വിനിമയം നടത്തുവാൻ നവമാധ്യമങ്ങൾ വേണ്ടവിധം ഉപയോഗിക്കണമെന്നും ഏഴാം ദിവസം സിനഡിൽ പ്രത്യേക നിർദ്ദേശമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ