ആമസോണ്‍ സിനഡ് സമ്മേളനത്തിലെ ഫ്രാന്‍സിസ് പാപ്പായുടെ ശബ്ദരേഖയും സവിശേഷ ദൃശ്യബിംബങ്ങളും

ആമസോണ്‍ സിനഡ് സമ്മേളനത്തിലെ ഫ്രാന്‍സിസ് പാപ്പായുടെ ശബ്ദരേഖയിലേയ്ക്കും സവിശേഷ ദൃശ്യബിംബങ്ങളിലേയ്ക്കും ഒരു മിനിറ്റു നേരത്തേയ്ക്ക് ഒരു എത്തിനോട്ടം.

മുഖച്ചിത്രം – ഒക്ടോബര്‍ 6-ാം തീയതി സിനഡിന്‍റെ ഉദ്ഘാടന ദിനത്തില്‍ ആമസോണിലെ സഭാപ്രതിനിധികള്‍ പാപ്പായ്ക്ക് നല്കാനുള്ള തദ്ദേശീയ സമ്മാനങ്ങളുമായി വത്തിക്കാനിലെ സിനഡ് ഹാളില്‍ പ്രവേശിച്ചപ്പോള്‍…

1. പ്രകൃതിയെ കൊള്ള ചെയ്യുന്ന തെറ്റില്‍ നിന്നും പിന്മാറാന്‍ ദുരന്തങ്ങളുടെ ഗതകാല അനുഭവങ്ങളില്‍ നിന്നും ഇനിയും നാം പഠിക്കുന്നില്ല! കാരണം, ഈ കൊള്ളയടി അവിടങ്ങളില്‍ പാര്‍ക്കുന്ന സഹോദരങ്ങളെ മാത്രമല്ല, ഭൂമിയെയും വ്രണപ്പെടുത്തുന്നുണ്ട്.

2. പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാനുള്ള കൃപ തരണമേ! ഇത് സഭയുടെ ഇന്നത്തെ കരച്ചിലാണ്. സഭയുടെ പ്രത്യാശയുള്ള കരച്ചിലുമാണിത്!!

3. പാവങ്ങളുടെ കരച്ചില്‍ നമ്മുടെ പ്രാര്‍ത്ഥനയായി ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ അത് സ്വര്‍ഗ്ഗം തുറക്കാന്‍ ഇടയാക്കും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.