അല്‍ഷിമേഴ്‌സ്, കാന്‍സര്‍ രോഗികള്‍ക്കും അവരുടെ ശുശ്രൂഷകര്‍ക്കും വേണ്ടി പ്രാര്‍ത്ഥന ചോദിച്ച് മാര്‍പാപ്പ

അല്‍ഷിമേഴ്‌സ്, കാന്‍സര്‍ പോലുള്ള രോഗങ്ങളെ തുടര്‍ന്ന് വേദന അനുഭവിക്കുന്ന ആളുകളെ പ്രത്യേകം സ്മരിച്ച്, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ശനിയാഴ്ച (സെപ്തംബര്‍ 21) ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്ന കാര്യം സ്മരിച്ച പാപ്പ, ഓര്‍മ്മയും സംസാരശേഷിയും നഷ്ടമാകുന്ന അല്‍ഷിമേഴ്‌സ് രോഗികള്‍ പലപ്പോഴും മനുഷ്യാന്തസ്സിന് ഇണങ്ങാത്തവിധം ക്ലേശങ്ങള്‍ അനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

രോഗീപരിചാരകരുടെ ഹൃദയ പരിവര്‍ത്തനത്തിനായും, അള്‍ഷിമേഴ്‌സ് രോഗികള്‍ക്കു വേണ്ടിയും, അവരെ സ്‌നേഹത്തോടെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ പറഞ്ഞു. കാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നവര്‍ ലോകത്ത് നിരവധിയാണെന്നും അവര്‍ക്കു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും അങ്ങനെ അവര്‍ക്ക് രോഗശമനം ലഭിക്കുവാനും അവരുടെ ചികിത്സാക്രമം പൂര്‍വ്വോപരി മെച്ചപ്പെടുവാനും ഇടയാവട്ടെയെന്നും പാപ്പ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.