പാദം പഴുകുവാന്‍ എന്റെ കണ്ണുനീരും കൂടി

ജിന്‍സി സന്തോഷ്‌

ജീവിതത്തിന്റെ നൈമിഷിക സുഖങ്ങളുടെ വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവരുടെ ശിരസ്സു മുതൽ പാദം വരെ കഴുകിയവൾ ഒരു തിരിച്ചറിവിന്റെ വെട്ടം സ്വന്തമാക്കിയപ്പാൾ മുതല്‍ അവൾ അവന്റെ പാദങ്ങൾ മാത്രം കഴുകാൻ തീരുമാനിച്ചു.

അവളുടെ തിരിച്ചുവരവിന് സ്വർഗ്ഗം എത്ര വില കല്പിച്ചു എന്ന് തിരുവെഴുത്തുകളിൽ ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അവന്റെ പാദങ്ങൾ കഴുകിയതിനുശേഷം പിന്നെ ഒരിക്കലും അവൾ പാപത്തിന്റെ അഴുക്കുചാലിലേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

നിന്റെ പാദങ്ങൾ കഴുകുവാനും നിന്റെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കും വേണ്ടിയാണ് ക്രിസ്തു ഈ ഭൂമിയിലേയ്ക്ക് വന്നതെന്ന് എത്രയോ തവണ വായിച്ചും ധ്യാനിച്ചും അനുഭവിച്ചും അറിഞ്ഞവരാണ് നമ്മൾ. എന്നിട്ടും നമ്മളിപ്പോഴും ഏതെക്കെയോ പീഠത്തിലിരുന്ന് എന്റെ പാദങ്ങൾ കഴുകാൻ ആരും വന്നില്ല എന്നു പരിതപിക്കുന്നു.

മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും
പരിശ്രമിച്ചു തുടങ്ങുമ്പോൾ നീ കഴുകുന്നത് അവന്റെ കാൽപാദങ്ങളാണെന്ന് മറക്കാതിരിക്കുക.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.