അൽഫോൻസാ തീർത്ഥാടനം ഇന്ന്

ചങ്ങനാശേരി അതിരൂപതയുടെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ 30 മാത് അൽഫോൻസാ തീർത്ഥാടനം ഇന്ന് നടക്കും. ഭാരത്തിന്റെ പ്രഥമ വിശുദ്ധ ആയ അൽഫോൻസാമ്മയുടെ കുടമാളൂരിലേ ജന്മഗൃഹത്തിലേക്കും കുടമാളൂർ ഫൊറോനാ ദേവാലയത്തിലേക്കും നടത്തുന്ന തീർത്ഥാടനത്തിൽ അതിരൂപതയിലെ വിവിധ ഫൊറോനകളിലെ ആയിരത്തോളം കുഞ്ഞുമിഷ്ണറിമാർ പങ്കെടുക്കും.

രാവിലെ 5: 30 മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും. ചങ്ങനാശേരി തുരുത്തി മേഖലയിലെ തീർത്ഥാടനം 1: 30 കുടമാളൂർ ദേവാലയത്തിൽ എത്തിച്ചേരും. ആലപ്പുഴ, എടത്വ, പുളിക്കുന്ന് ചമ്പക്കുളം, എന്നീ മേഖലകളിൽ നിന്നുള്ള തീർത്ഥാടകർ രാവിലെ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനത് എത്തി അവിടെ നിന്ന് കുടമാളൂരിലേക്ക് പദയാത്ര ആരംഭിക്കും.

തീർത്ഥാടകർക്ക് ഉള്ള നേർച്ച ഭക്ഷണം കുടമാളൂർ ഫൊറോനായിൽ ക്രമീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.