2019 -ൽ സ്പെയിനിൽ നടന്നത് ഒരു ലക്ഷത്തോളം ഗർഭച്ഛിദ്ര കേസുകൾ

സ്പാനിഷ് ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്പെയിനിൽ 2019 -ൽ 99,149  ഗർഭച്ഛിദ്രങ്ങൾ നടന്നതായി വെളിപ്പെടുത്തി. ഇത് മുൻവർഷത്തേക്കാൾ 3.4 ശതമാനം കൂടുതൽ ആണ്. 20 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളാണ് ഏറ്റവും കൂടുതൽ ഗർഭച്ഛിദ്രം നടത്തിയത് എന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

2019 -ൽ നടത്തിയ ഒരു ലക്ഷത്തോളം ഗർഭച്ഛിദ്രങ്ങളിൽ 178 എണ്ണം 23 ആഴ്ച കഴിഞ്ഞതും ഗർഭാവസ്ഥയുടെ വിപുലമായ ഘട്ടത്തിലുള്ളതുമായ കുഞ്ഞുങ്ങളാണ്. 15 -22 ആഴ്ച പ്രായമുള്ള 5,176 കുഞ്ഞുങ്ങളെയും ഗർഭാവസ്ഥയുടെ 9 -14 നും ആഴ്ച പ്രായമുള്ള 23,429 ഗർഭച്ഛിദ്രങ്ങളും നടന്നു. 5.85% പേർ മാത്രമാണ് അമ്മയുടെ ജീവിതത്തിനോ ആരോഗ്യത്തിനോ ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഗർഭച്ഛിദ്രം ചെയ്യുന്നത്.

“അപ്രതീക്ഷിത ഗർഭധാരണത്തെ അഭിമുഖീകരിക്കുന്ന സ്ത്രീകൾക്ക് സംസ്ഥാനവും സിവിൽ സമൂഹവും നൽകുന്ന പ്രതിബദ്ധതയെ ഓർമ്മിപ്പിക്കുന്നതാണ് ഈ കണക്കുകൾ. കുട്ടികളുണ്ടാകാൻ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ പല സ്ത്രീകളും ഗർഭച്ഛിദ്രത്തിന് നിർബന്ധിതരാകുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള പരാജയമാണ്” – റെഡ്മാഡ്രി ഡയറക്ടർ ജനറൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.