പുൽക്കൂട്ടിലേക്ക് 23: വലിയ കാര്യങ്ങൾ ചെയ്യുന്ന ശക്തനായ ദൈവം

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 23 – വലിയ കാര്യങ്ങൾ ചെയ്യുന്ന ശക്തനായ ദൈവം

വചനം

ശക്‌തനായവൻ എനിക്കു വലിയകാര്യങ്ങൾ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌. ലൂക്കാ 1 : 49

വിചിന്തനം

മറിയത്തിൻ്റെ സ്തോത്രഗീതം, തൻറെ ജീവിതത്തിൽ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങൾങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ വർഷിക്കുന്ന വലിയ കാര്യങ്ങൾ നിരന്തരം ഓർമ്മയിൽ നിലനിർത്തണം. അതു വഴി ദൈവിക നന്മകൾ അംഗീകരിച്ചും അവയ്ക്കു നന്ദി പറഞ്ഞും നമുക്ക് ജീവിക്കാൻ പരിശ്രമിക്കാം.

പ്രാർത്ഥന

നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിൻ്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിൻ്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിൻ്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം

സർവ്വശക്തനായ ഉണ്ണീശോ, നീ എൻ്റെ ജീവിതത്തിൻ്റെ രാജാവാകണമ

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.