പാലാ ബിഷപ്പ് ഉന്നയിച്ച വിഷയം സർക്കാർ പരിശോധിക്കണമെന്ന് ആലപ്പുഴ രൂപത

പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയം സർക്കാർ ഗൗരവമായിക്കണ്ട് ഉചിതമായ തീരുമാനം എടുക്കണമെന്ന് ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ചർച്ചകൾ നിയന്ത്രണങ്ങളില്ലാതെ പോകുന്നത് സംസ്ഥാനത്ത് സാമൂഹിക പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകും.

സ്വസ്ഥമായ പൗര ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം വിഷയങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്നും സാമൂഹിക സന്തുലിതാവസ്ഥ തകർക്കാതെ നോക്കണമെന്നും രൂപത വക്താവ് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ മാധ്യമ ഹിഡൻ അജണ്ടകൾ വേറെയുണ്ടോ എന്നുകൂടി അന്വേഷിക്കണം. ആരോപണങ്ങൾ ശരിയാണെങ്കിൽ നടപടിയുണ്ടാകണം എന്നും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.