പരിശുദ്ധ കുര്‍ബാനയുടെ ശക്തി അലപ്പോയിലെ സഭയെ വളര്‍ത്തും – വത്തിക്കാന്‍ സംഘം

അലപ്പോ: കിഴക്ക് പടിഞ്ഞാറ് അലപ്പോയില്‍ സഹായഹസ്തവുമായി വത്തിക്കാന്‍ സംഘമെത്തിച്ചേര്‍ന്നു. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശത്താലാണിത്. അലപ്പോയില്‍ യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ഒരേപോലെയാണ് ഈ സഹായം. മോണ്‍സിഞ്ഞോര്‍ ജിയാംപിത്രോ ദാല്‍ ടോസോ, ദമാസ്‌കസ് നണ്‍ഷ്യോ കര്‍ദ്ദിനാള്‍ സെനാരി എന്നിവരാണ് അലപ്പോയിലെത്തിയിരിക്കുന്നത്.

”അലപ്പോയിലെ ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള അലപ്പോയുടെ ദൃശ്യം വളരെ ഭീതിജനകമായിരുന്നു. അവര്‍ക്കത്യാവശ്യമായ വസ്തുക്കളുമായിട്ടാണ് ഞങ്ങള്‍ വന്നത്. ഒപ്പം ഫ്രാന്‍സിസ് പാപ്പയുടെ ആശ്വാസവാക്കുകളും. അവര്‍ക്കുള്ള പ്രാര്‍ത്ഥനകളും ഗാഢബന്ധവും പാപ്പ പറഞ്ഞയച്ചിട്ടുണ്ട്.” മോണ്‍സിഞ്ഞോര്‍ ജിയാംപിയേട്രോയുടെ വാക്കുകള്‍. സിറിയന്‍ സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമുഭവിക്കുന്ന നഗരമാണ് അലപ്പോ. ”ദുരിത കാലങ്ങളില്‍ നിന്ന് സമൂഹത്തെയും ജനതയയും എങ്ങനെ കൈപിടിച്ചുയര്‍ത്തണമെന്ന് ധാരണയുള്ളവരാണ് ക്രൈസ്തവ സഭ. പരിശുദ്ധ കുര്‍ബാനയുടെ ശക്തിയാണ് ഇക്കാര്യത്തില്‍ സഭയെ പിന്തുണയ്ക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തകര്‍ന്ന കെട്ടിടങ്ങളേക്കാള്‍ തകര്‍ന്ന മനസ്സുള്ളവരായിരിക്കുകയാണ് അലപ്പോയിലെ ജനങ്ങള്‍. ”അവരുടെ മനസ്സുകള്‍ പുനരുദ്ധരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സഭയ്ക്ക് ധാരാളം കാര്യങ്ങള്‍ ഇവര്‍ക്കായി ചെയ്യാന്‍ സാധിക്കും. പ്രധാനമായും സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക എന്നതാണ് ആദ്യപടി.” അലപ്പോയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജിയാംപിയേട്രോയുടെ വാക്കുകളാണിത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.