മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കത്തോലിക്കാ കോൺഗ്രസ് വിശ്വാസി സംഗമം

കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ താക്കീതുമായി കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ വിശ്വാസി സംഗമം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപം ചേർന്ന സംഗമം പി സി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു.

സഭാ വിരുദ്ധരുടെ ഒത്തുചേരലിനു മുന്നിൽ സർക്കാർ പോലും ദുർബലമായി എന്ന് പി സി ജോർജ്ജ് പറഞ്ഞു. സഭാ വിരുദ്ധ നിലപാടുകൾ മാത്രം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ തനി നിറം തിരിച്ചറിയുവാൻ സഭാ വിശ്വാസികൾ തയ്യാറാകണം എന്നും വിശ്വസിക്കാനുള്ള അവകാശം അടിയറ വയ്ക്കരുത് എന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.