കത്തോലിക്ക കോൺഗ്രസിന്റെ കോവിഡ് ആക്ഷൻ ഫോഴ്സ് പ്രവർത്തനമാരംഭിച്ചു

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സിസി ഹെൽപിംഗ് ഹാൻഡ്സ് കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ മുഴുവൻ രൂപതകളിലുമുള്ള പ്രദേശങ്ങളിൽ സജീവമായ സാമൂഹ്യ സേവന സഹായങ്ങൾ നൽകുക എന്നതാണ് ആക്ഷൻ ഫോഴ്സിന്റെ ഉദ്ദേശ്യം. ഇതിനായി യൂണിറ്റ്, രൂപത, ഗ്ലോബൽ കമ്മിറ്റികൾ പ്രത്യേകമായി വോളണ്ടിയർ ടീം പ്രവർത്തനം നടത്തി വരുന്നു.

ഫുഡ് ആൻഡ് മെഡിസിൻ ചലഞ്ച്, ടെലി കൗൺസലിംഗ്, എമർജൻസി വെഹിക്കിൾ സർവീസ്, 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ, കോവിഡ് കെയർ സെന്റർ, വാക്സിനേഷൻ ബൂസ്റ്റർ സ്കീം തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവർത്തനങ്ങളും ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗ്ലോബൽ തലത്തിൽ 251 അംഗ ഹെൽപ് ഡെസ്ക് ആരംഭിച്ചു.

ഇടവകകൾ കേന്ദ്രീകരിച്ച്, ഭക്ഷണമില്ലാത്ത നിർധനരായ ആളുകളെ കണ്ടെത്തി അവർക്ക് ഭക്ഷണ സൗകര്യം ഒരുക്കുക, കോവിഡ് ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ കിറ്റ് വിതരണം ചെയ്യുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. കോവിഡ് ആക്ഷൻ ഫോഴ്സിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.