വിദ്യാഭ്യാസ മേഖല രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ്

വിദ്യാഭ്യാസ മേഖല രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ് എറണാകുളം- അങ്കമാലി അതിരൂപതാ സമിതി. കലാലയ രാഷ്ട്രീയം നിയമവിധേയമാക്കുവാനുള്ള തീരുമാനത്തിനെതിരെ ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കുവാൻ സമിതി തീരുമാനിച്ചു.

രാഷ്ട്രീയ മുതലെടുപ്പിനായി വിദ്യാർത്ഥികളെ കരുവാക്കുവാനുള്ള നിഗൂഢ ലക്ഷ്യമാണ് കലാലയ രാഷ്ട്രീയം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ക്യാമ്പസ് രാഷ്ട്രീയം കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകർക്കും എന്നും വിദ്യാഭ്യാസ മേഖലയെ പിന്നിലാക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ട് പോകും എന്നും യോഗം വ്യക്തമാക്കി.