അ​ല്മാ​യ വി​ശ്വാ​സി​ക​ള്‍ സ​ഭ​യ്‌​ക്കൊ​പ്പം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

സ​​​​ഭ​​​​യു​​​​ടെ കെ​​​​ട്ടു​​​​റ​​​​പ്പി​​​​നും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കു​​​​മാ​​​​യി ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​മെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത നേ​​​​തൃ​​​​യോ​​​​ഗം. ആ​​​​ഗോ​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യോ​​​​ടും സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യോ​​​​ടും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യോ​​​​ടു​​​​മു​​​​ള്ള വി​​​​ധേ​​​​യ​​​​ത്വ​​​​വും കൂ​​​​റും എ​​​​ക്കാ​​​​ല​​​​വും നി​​​​ല​​​​നി​​​​ര്‍​ത്താ​​​​നും ഉ​​​​യ​​​​ര്‍​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെന്നു യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വ​​​​ത്തി​​​​ക്കാ​​​​ന്‍റെ​​​​യും സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ സി​​​​ന​​​​ഡി​​​​ന്‍റെ​​​​യും അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ​​​​യും നി​​​​ര്‍​ദ്ദേ​​​​ശ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ന്‍ എ​​​​ല്ലാ​​​​വ​​​​രും ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണ്. ക്രൈ​​​​സ്ത​​​വീ​​​​ക​​​​ത​​​​യെ മു​​​​ന്‍നി​​​​ര്‍​ത്തി പ്രാ​​​​ര്‍​ത്ഥ​​​​ന​​​​യി​​​​ലും സാ​​​​ഹോ​​​​ദ​​​​രസ്‌​​​​നേ​​​​ഹ​​​​ത്തി​​​​ലും അധിഷ്ഠി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും അ​​​​ഭി​​​​കാ​​​​മ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സ​​​​ഭ​​​​യു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കും ഒ​​​​ത്തൊ​​​​രു​​​​മ​​​​യ്ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കും ശ​​​​ക്ത​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ല്‍​കു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ഐ​​​​ക്യ​​​​വും കൂ​​​​ട്ടാ​​​​യ്മ​​​​യും അ​​​​നു​​​​സ​​​​ര​​​​ണ​​​​വും ശി​​​​ഥി​​​​ല​​​​മാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളോ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളോ ഒ​​​​രു ​​​രീ​​​​തി​​​​യി​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കി​​​​ല്ല. അ​​​​ത്ത​​​​രം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കെ​​​​തിരെ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​ന്‍​നി​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫ്രാ​​​​ന്‍​സി​​​​സ് മൂ​​​​ല​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​ ​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ഊ​​​​ര​​​​ക്കാ​​​​ട​​​​ന്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. അ​​​​ല്മാ​​​​യ കോ ​​​-ഓ​​​​ര്‍​ഡി​​​​നേ​​​​ഷ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി (ക​​​​ണ്‍​വീ​​​​ന​​​​ര്‍), ബേ​​​​ബി പൊ​​​​ട്ട​​​​നാ​​​​നി (ട്ര​​​​ഷ​​​​റ​​​​ര്‍) എ​​​​ന്നി​​​​വ​​​​രെ യോ​​​​ഗം അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.