കൃഷി സമുദ്ധാരണ പ്രവർത്തനങ്ങളോടൊപ്പം ഉപവരുമാന മാർഗ്ഗങ്ങളും സുസ്ഥിര വികസനത്തിന്‌ അനിവാര്യം: മാർ മാത്യു മൂലക്കാട്ട്

കൃഷി സമുദ്ധാരണ പ്രവർത്തനങ്ങളോടൊപ്പം ഉപവരുമാന മാർഗ്ഗങ്ങളും അനിവാര്യമാണെന്ന് മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി കൃഷി സമുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വരുമാനദായക പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിക്കുവാനും ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുവാനും ഒരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടുപറഞ്ഞു. കൃഷിയോടൊപ്പം പശു, ആട്, മുയൽ,കോഴി, കാട തുടങ്ങിയ ഉപവരുമാന മാർഗ്ഗങ്ങളിലൂടെ കാർഷികമേഖലയിൽ സ്വയംപര്യാപ്തത കണ്ടെത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൊസൈറ്റി ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലാണ്‌ ഈ  വരുമാനപദ്ധതികൾ നടപ്പിലാക്കുന്നത്. വിവിധ ഗ്രാമങ്ങളിലെ 100 വനിതകൾക്ക് വരുമാനം കണ്ടെത്തുന്നതായി ഹൈടെക് കോഴിക്കൂട്, മുയൽക്കൂട്, കാടക്കൂട് എന്നിവ വിതരണം നടത്തുമെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ചടങ്ങിൽ കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്മായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഷാജി കണ്ടച്ചാൻകുന്നേൽ, വിവിധ സ്വാശ്രയസംഘ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.