യോജിക്കാവുന്ന മേഖലകളിൽ ഒന്നിക്കണം: മാർ ആലഞ്ചേരി

ച​​രി​​ത്രം പ​​ല ത​​ട്ടു​​ക​​ളാ​​ക്കി​​യെ​​ങ്കി​​ലും യോ​​ജി​​ക്കാ​​വു​​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​​ന്നി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ മാ​​ർ​​ത്തോ​​മ സു​​റി​​യാ​​നി പാ​​രമ്പര്യ​​മു​​ള്ള സ​​ഭ​​ക​​ൾ​​ക്കു ക​​ഴി​​യ​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർദ്ദിനാ​​ൾ മാ​​ർ ജോ​​ർ​​ജ്ജ് ആ​​ല​​ഞ്ചേ​​രി.

സ​​ഭ​​ക​​ൾക്ക് വ്യ​​ത്യ​​സ്ത​​മാ​​യ ആ​​രാ​​ധ​​ന​ക്ര​​മ​​വും വ്യ​​ത്യ​​സ്ത​​മാ​​യ ഭ​​ര​​ണ​ക്ര​​മ​​വു​​മു​​ണ്ട്. അ​വ​യൊ​ന്നും ത​​ച്ചു​​ട​​യ്ക്കാ​​തെ വി​​ശ്വാ​​സ​​ത്തി​​ലൂ​​ടെ​​യും സ​​ന്മാ​ർഗ്ഗ​​ത്തി​​ലൂ​​ടെ​​യും സു​​വി​​ശേ​​ഷ സാ​​ക്ഷ്യ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​ന്നാ​​യി ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്ക​​ണം. പ്രൊ​​ട്ട​​സ്റ്റ​​ന്‍റ് സ​​ഭ​​ക​​ളു​​ടെ ഒ​​ന്നുചേ​​ർ​​ന്നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​യി വി​​വി​​ധ സംംരംഭ​​ങ്ങ​​ളു​​ണ്ട്. വെ​​ല്ലൂ​​ർ, ലു​​ധി​​യാ​​ന ക്രി​​സ്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ൾ ഇ​​തി​​ന് ഉ​​ദാ​ഹ​ര​ണം.

നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ പോ​​ലെ കൂ​​ടു​​ത​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക​​ണം. സീറോ മലബാർ സഭ ഉൾപ്പെടെ ന​​മ്മു​​ടെ സ​​ഭ​​ക​​ളി​ലെ ചി​​ല ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​ങ്ങ​​ൾ വ്യ​​ക്തി​സ​​ഭ​​ക​​ൾ എ​​ന്ന നി​​ല​​യി​​ൽ പ​​ര​​സ്പ​​ര ധാ​​ര​​ണ​​യോ​​ടും സ​​ഹാ​​നു​​ഭൂ​​തി​​യോ​​ടും കൂ​​ട്ടാ​​യ്മ മ​​നോ​​ഭാ​​വ​​ത്തോ​​ടും​ കൂ​​ടി നോ​​ക്കി​ക്കാ​​ണാ​​നും പ​രി​ഹാ​ര​ത്തി​ന് ഉ​പ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​ടെ​ടു​ക്കാ​നും സ​​ഭാ​ധ്യ​ക്ഷ​ന്മാ​ർ പ​​രി​​ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.