വിവാഹേതര ലൈംഗിക ബന്ധം: കോടതി വിധി ആശങ്കാജനകം എന്ന് കെസിബിസി 

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ കോടതി വിധി ആശങ്കാജനകം എന്ന് കെസിബിസി. വിധി പ്രത്യക്ഷത്തിൽ സ്വാഗതാർഹവും സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതും ആണെങ്കിലും കുടുംബം, സാമൂഹിക ജീവിതം തുടങ്ങിയ മേഖലകളെ സങ്കീർണ്ണമാക്കുമോ എന്നു ഭയക്കുന്നതായി സമിതി അറിയിച്ചു.

ലൈംഗീക അരാജകത്വത്തിനും കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും വിവാഹമോചനങ്ങളുടെ തോത് വർദ്ധിക്കുന്നതിനും വിധി ഇടയാകും. വിവാഹ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് വിധിയിൽ ഉള്ളതെന്ന് സമിതി ചൂണ്ടിക്കാട്ടി. പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ പകർത്തുമ്പോൾ അവിടെയുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഇല്ലാ എന്ന കാര്യം മറക്കരുത് എന്നും കെസിബിസി ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.