പ്രത്യാശ പകർന്നുകൊണ്ട് അത്ഭുതം വീണ്ടും: വിശുദ്ധ ജാനൂരിയസിന്റെ രക്തം ദ്രാവകമായി

ക്രൈസ്തവ ലോകത്തിനു വീണ്ടും പ്രതീക്ഷ പകർന്നുകൊണ്ട് ആ അത്ഭുതം വീണ്ടും സംഭവിച്ചു. വിശുദ്ധ ജാനൂരിയസിന്റെ തിരുശേഷിപ്പ്, രക്തക്കട്ട വീണ്ടും ദ്രാവകമായി മാറി. ഇറ്റലിയിലെ നേപ്പിൾസ് കത്തീഡ്രലിൽ പ്രതിഷ്ഠിച്ചിരുന്ന തിരുശേഷിപ്പ് ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ദ്രാവക രൂപത്തിലേക്ക് മാറിയത്.

വർഷത്തിൽ മൂന്നു തവണയാണ് രക്തക്കട്ട ദ്രാവകമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. മെയ് മാസത്തിലെ ആദ്യ ഞായർ, വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19, ഡിസംബർ 16 എന്നീ ദിവസങ്ങളിൽ ആണ് രക്തം ദ്രാവകമായി മാറുന്ന അത്ഭുതം ആവർത്തിക്കുന്നത്. ഇന്നലെ മെയ് മാസത്തിലെ ആദ്യ ഞായർ ആയിരുന്നു. “ഈ അത്ഭുതം നമ്മോട് സംസാരിക്കുകയാണ്. ഈ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നമുക്കു ആവശ്യമായ സാമീപ്യവും നീതിക്കായുള്ള ദാഹവും നമ്മോടുള്ള അടുപ്പവും ഈ അത്ഭുതം വ്യക്തമാക്കുന്നു. നാം ജീവിക്കുന്നതിനായി വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നതിന്റെ തെളിവാണ് ഈ അത്ഭുതം.” നേപ്പിൾസിൽ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ വ്യക്തമാക്കി.

ഈ അത്ഭുതം ആവർത്തിച്ചത് ക്രൈസ്തവ ലോകത്തിനു ഏറെ ആശ്വാസം നൽകിയിരിക്കുകയാണ്. രക്തം ദ്രാവകാവസ്ഥയിൽ എത്താതിരുന്നാൽ ആ വർഷം യുദ്ധമോ ദാരിദ്ര്യമോ മഹാമാരിയോ ഉണ്ടാകും എന്നതിന്റെ സൂചനയാണ് എന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 16 -ന് ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. ഇത് ഒരു ദുരന്ത സൂചനയും ആണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ സംഭവിച്ച ഈ അത്ഭുതം പ്രദേശവാസികളുടെ വിശ്വാസത്തെ വർധിപ്പിക്കുകയാണ്.

വി. ജാനൂരിയസ് നേപ്പിൾസിന്റെ രക്ഷാധികാരിയാണ്. മൂന്നാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ഇദ്ദേഹത്തിന്റെ എല്ലിന്റെ ഭാഗങ്ങളും രക്തവും തിരുശേഷിപ്പുകളായി സൂക്ഷിച്ചിരിക്കുന്നു. ഡയോക്ളീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്താണ് ഇദ്ദേഹം രക്തസാക്ഷ്യം വരിച്ചതെന്നു വിശ്വസിച്ചുപോരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.