കെനിയയിൽ വീണ്ടും ക്രൈസ്തവർക്കു നേരെ ആക്രമണം; ഒരാൾ മരിച്ചു

കെനിയയിലെ ബോബോ എന്ന ഗ്രാമത്തിൽ ഒരു ക്രൈസ്തവനെ അൽ-ഷബാബ് തീവ്രവാദികൾ കൊലപ്പെടുത്തി. ജനുവരി മൂന്നിനായിരുന്നു സംഭവം. ജോൺ ഗിച്ചോയ് എന്ന ക്രൈസ്തവനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് വീടുകൾക്കും അക്രമികൾ തീയിട്ടു.

“രാത്രി 11 മണിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളെ വിളിച്ചു. ബോബോയിൽ ആക്രമണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും എല്ലാ താമസക്കാരും അവരുടെ വീടുകൾ വിട്ടുപോകണമെന്നും ഞങ്ങളെ അറിയിച്ചു” – ബോബോയിലെ താമസക്കാരിയായ ജോസഫൈൻ പറഞ്ഞു. ജോൺ ഗിച്ചോയിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം വീടിനുള്ളിൽ വച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് അക്രമികൾ കെനിയ-സൊമാലിയ അതിർത്തിയിലേക്ക് കടന്നു.

കെനിയയിൽ ഒരു ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് അൽ-ഷബാബ് തീവ്രവാദികളുടെ ലക്ഷ്യം. 2022 -ന്റെ തുടക്കം മുതൽ അൽ-ഷബാബ് തീവ്രവാദികൾ നടത്തിയ രണ്ട് ആക്രമണങ്ങൾ മൂലം പല ഗ്രാമവാസികളും ദേശം വിട്ട് പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.