സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി നോക്സ്വിൽ ബിഷപ്പ്

നോക്സ്വില്ലിലെ ഓസ്റ്റിൻ ഈസ്റ്റ് ഹൈസ്കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഇത്തരം അവസരങ്ങളെ പ്രതിരോധിക്കുവാൻ ആവശ്യപ്പെട്ട് നോക്സ്വിൽ ബിഷപ്പ് റിച്ചാർഡ് സ്റ്റിക. തിങ്കളാഴ്ച നടന്ന വെടിവെയ്പ്പിൽ ഒരാൾ മരണമടയുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. നോക്സ്‌വില്ലിലിൽ അടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറുന്നുണ്ട്.

ഒരു ജനതയെന്ന നിലയിൽ അക്രമത്തിൽ നിന്ന് പിന്തിരിയുന്നതിനും സ്നേഹത്തിലേക്കും അനുകമ്പയിലേക്കും മാന്യതയിലേക്കും നയിക്കുന്ന യഥാർത്ഥ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ഓരോ പൗരൻമാരും പ്രവർത്തിക്കണം എന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളെ അതിജീവിക്കുവാൻ ഭാവാത്മകമായ പരിഹാരമാർഗ്ഗങ്ങൾ നാം കണ്ടെത്തണം. രൂപതയുടെ അധ്യക്ഷനെന്ന നിലയിൽ സഹായിക്കുവാൻ കഴിയുന്നതെല്ലാം ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

പ്രാർത്ഥന വളരെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ എല്ലാ സമൂഹങ്ങളും ഒത്തുചേർന്നു ഒരു പരിഹാരം കാണുവാൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഏറ്റവും ദൗർഭാഗ്യകരവും അക്രമപരവുമായ സംഭവം ആണിത്. ഇരകളാക്കപ്പെട്ട എല്ലാവരോടുംകൂടി എന്റെ വ്യക്തിപരമായ പ്രാർത്ഥന ഉണ്ടായിരിക്കും.” -ബിഷപ് സ്റ്റിക കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.