ഹാഗിയ സോഫിയയ്ക്ക് പിന്നാലെ തുര്‍ക്കിയിലെ കോറാ ദേവാലയവും മോസ്‌കാക്കി മാറ്റി

ഹാഗിയ സോഫിയ മുസ്ലിം മോസ്‌കാക്കി, ആരാധനയ്ക്കായി തുറന്നു കൊടുത്ത്, ഒരു മാസം തികയുന്നതിന് മുമ്പ് ഇസ്താംബൂളിലെ പ്രസിദ്ധമായ ബൈസാന്റിയന്‍ ദേവാലയങ്ങളിലൊന്നായ ‘കോറാ പള്ളി’ മോസ്‌കാക്കി മാറ്റുന്നതായി തുര്‍ക്കി പ്രസിഡന്റ് തായിബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചു. ബൈബിളിലെ പ്രധാന സംഭവങ്ങള്‍ പലതും ചിത്രീകരിച്ചിരിക്കുന്ന കോറാ ദേവാലയം (Church of the Holy Saviour in Chora – കോറായിലെ ദിവ്യ രക്ഷകന്റെ പേരിലുള്ള ദേവാലയം) പുരാതന കോണ്‍സ്റ്റാന്റിനോപ്പിന്റെ നഗര മതിലിനോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണ്. വെള്ളിയാഴ്ചയാണ് ദേവാലയം മോസ്‌കാക്കി മാറ്റുന്നതായി ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.

നാലാം നൂറ്റാണ്ടിലാണ് കോറാ ദേവാലയത്തിന്റെ തുടക്കം. കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗര മതിലിനു വെളിയിലായിരുന്ന ഒരു മോണസ്ട്രി സമുച്ചയത്തിന്റെ ഭാഗമായിരുന്നു ഇത്.  നഗര മതിലിനു പുറത്തായിരുന്നതുകൊണ്ടാണ് കോറാ പള്ളി എന്ന് പേര് വന്നത് (The Church of the Holy Redeemer in the Fields). പതിനൊന്നാം നൂറ്റാണ്ടില്‍ ഇത് പുതുക്കി പണിതു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തോടെ ദേവാലയം തുര്‍ക്കികളുടെ അധീനതയിലായി. അവര്‍ ക്രിസ്ത്യന്‍ പള്ളിയെ മോസ്ക്കാക്കി മാറ്റി. 1500 മുതല്‍ 1945 വരെ മോസ്ക്കായി നിലകൊണ്ടു. പിന്നീടത് മ്യൂസിയം ആക്കി മാറ്റി. ഇപ്പോള്‍ വീണ്ടും ചരിത്രത്തെ പിന്നോട്ടടിച്ചുകൊണ്ട് മോസ്ക്കാക്കി മാറ്റുന്നു.

തുര്‍ക്കി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ച ഉത്തരവില്‍ എന്നു മുതലാണ് മോസ്‌ക്കില്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങുക എന്ന് വിശദമാക്കിയിട്ടില്ല. ആരാധനാലയത്തിലെ ക്രിസ്ത്യന്‍ ചിത്രകലകളെ എപ്രകാരമാണ് കൈകാര്യം ചെയ്യുക എന്നതും വ്യക്തമാക്കിയിട്ടില്ല. ഹാഗിയ സോഫിയയിലെ ക്രൈസ്തവ ചിത്രങ്ങളും രൂപങ്ങളും കര്‍ട്ടന്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.

എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പുതിയ നടപടിയും ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

കടപ്പാട്: https://in.reuters.com/article/turkey-religion-chora/after-hagia-sophia-turkeys-historic-chora-church-also-switched-to-mosque-idINKBN25H1B6

https://indianexpress.com/article/world/after-hagia-sophia-turkeys-historic-chora-church-also-switched-to-mosque-6564535/

വായിക്കുക: https://www.lifeday.in/lifeday-hagia-sophia-history/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.