ക്യൂബയില്‍ സുവിശേഷവത്കരണത്തിന് മുന്നിട്ടിറങ്ങിയ സന്യാസിനികള്‍

ക്യൂബയിലെ സുവിശേഷവൽക്കരണ പ്രക്രിയയിൽ പ്രധാന പങ്കുവഹിച്ചു വരുന്ന ആഫ്രിക്കൻ വംശജരായ രണ്ടു സമർപ്പിതരെ അഭിനന്ദിച്ചുകൊണ്ട് ക്യൂബൻ അതിരൂപതയും പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ട്ടോ ചർച്ച ഇൻ നീഡ് സംഘടനയും. നിരവധി വർഷമായി നിരീശ്വരവാദവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ക്യൂബയെ അലട്ടിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ വിശ്വാസത്തിന്റെ അനുഭവം വളരെ കുറവായിരുന്നു എന്നും ക്യൂബൻ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡയനൊസിയോ ഗാർസിയ ഇബീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ക്യൂബൻ ജനതയെ ആഴപ്പെടുത്തുവാൻ നിരവധി പുരോഹിതരും സന്യാസിനികളും പ്രവർത്തിക്കുന്നുണ്ട്. അവരിൽ പ്രമുഖരാണ് ആഫ്രിക്കൻ വംശജരായ രണ്ടു സമർപ്പിതർ.

1975 -ൽ സ്ഥാപിതമായ മിഷനറി കോൺഗ്രിഗേഷൻ ഓഫ് ഇവാഞ്ചലൈസിങ് സിസ്റ്റേഴ്സ് ഓഫ് മേരി എന്ന സമർപ്പിത സമൂഹത്തിലെ അംഗങ്ങളായ കെനിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ഈ സമർപ്പിതരുടെ പ്രവർത്തനങ്ങൾക്കു അതിരൂപത പ്രത്യേകം നന്ദി പറഞ്ഞു. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് 2015 -ൽ ക്യൂബയിലെത്തിയ സന്യാസിനികൾ പാൽമ സോറിയാനോയിൽ എത്തിച്ചേരുകയും അവിടെ സുവിശേഷവൽക്കരണ ദൗത്യത്തിൽ ഏർപ്പെടുകയും ചെയ്തു. ഗ്രാമ പ്രദേശങ്ങളിലെ 15 കമ്മ്യൂണിറ്റിയുടെ ചുമതല അവർക്കാണ്. കുട്ടികൾക്കും മുതിർന്നവർക്കും യുവാക്കൾക്കും അവർ യേശുവിനെ പറഞ്ഞു കൊടുക്കുന്നു. ദരിദ്രരെ സഹായിക്കുന്നതിനോടൊപ്പം ദുർബലരെയും പ്രായമായവരെയും പരിപാലിക്കുകയും ചെയ്തു വരുന്നുണ്ട്. ഇച്‌ഛാ ശക്തിയോടെയുള്ള ഇവരുടെ പ്രവർത്തനം വളരെ ശ്രദ്ധേയമാണെന്നു എ സി എൻ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.