വെല്ലുവിളികളെ നേരിടാൻ ആഫ്രിക്കയ്ക്ക് ധൈര്യമുള്ള കത്തോലിക്കർ ആവശ്യമാണ്‌

ധൈര്യമുള്ള കത്തോലിക്കരെയാണ് ആഫ്രിക്കയിലെ സഭയ്ക്ക് ആവശ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ സിമ്പോസിയം. ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് സിമ്പോസിയം സംഘടിപ്പിച്ചത്.

ഉഗാണ്ടയുടെ തലസ്ഥാനത്ത് വച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിൽ മുന്നൂറോളം അംഗംങ്ങൾ പങ്കെടുത്തു. “ആഫ്രിക്കയിലെ സഭാകുടുംബമേ, ജൂബിലി ആഘോഷിക്കൂ… യേശുവിനെ രക്ഷകനായി പ്രഖ്യാപിക്കൂ…” എന്നതാണ് ജൂബിലി വർഷത്തിന്റെ മുദ്രാവാക്യം. “സുവിശേഷവത്കരണം എന്നാൽ യേശുക്രിസ്തുവിനെ മറ്റുള്ളവർക്ക് വാക്കുകളിലൂടെ പകർന്നുകൊടുക്കുക എന്നതു മാത്രമല്ല, അതിലുപരി ജീവിതസാക്ഷ്യം കൂടിയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി അനേകം ആളുകൾ-വിശ്വാസികൾ ജീവൻ നൽകി. അവരുടെ ചൂടുനിണത്താൽ ശക്തമാക്കപ്പെട്ട സഭയാണ് ആഫ്രിക്കയിലേത്” – സിമ്പോസിയത്തിന്റെ പ്രസിഡണ്ട് വ്യക്‌തമാക്കി.

50 വർഷങ്ങൾക്കു മുൻപ് 40 മില്യൺ കത്തോലിക്കാരാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നത്. ഇന്നത് 178 മില്യൺ ആയി ഉയർന്നിരിക്കുന്നു. ഈ വളർച്ച ശക്തമായ വിശ്വാസപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നുവെന്നും തലമുറകൾ നൽകിയ മാതൃക ചേർത്തുപിടിച്ച് ക്രിസ്തുവിലേയ്ക്ക് സഞ്ചരിക്കാൻ നിങ്ങള്‍ക്ക്  ഇടയാകട്ടെ എന്നും ആർച്ച്ബിഷപ്പ് ഗബ്രിയേൽ എംബിലിംഗി ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.