പട്ടിണി മൂലം അഫ്ഗാനിൽ സ്വന്തം കുട്ടികളെ വിൽക്കുന്നു

വ്യാപകമായ പട്ടിണി മൂലം ചില അഫ്ഗാനികൾ തങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവർക്ക് ഭക്ഷണം നൽകാമെന്ന പ്രതീക്ഷയിൽ സ്വന്തം കുട്ടികളെ വിൽക്കുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് അഫ്ഗാനിൽ പട്ടിണി രൂക്ഷമായത്.

2021 ആഗസ്റ്റിന്റെ തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെയും നാറ്റോ സേനയുടെയും പിൻവാങ്ങലിനു മുമ്പു തന്നെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇടിയുകയായിരുന്നു. അഫ്ഗാനിലെ സമ്പദ്‌വ്യവസ്ഥ കൂടുതലും വിദേശസഹായത്തെ ആശ്രയിച്ചായിരുന്നു. യു.എസിന്റെയും നാറ്റോയുടെയും പിൻവാങ്ങൽ അഫ്ഗാനിലെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശോചനീയാവസ്ഥയിലേക്ക് തള്ളിവിട്ടു. ഇത് കടുത്ത വിലക്കയറ്റത്തിനും തുടർച്ചയായ പട്ടിണി പ്രതിസന്ധിക്കും കാരണമായി.

സഖ്യകക്ഷികളുടെ പിൻവാങ്ങലും താലിബാൻ അധികാരത്തിൽ വന്നതും ക്രൈസ്തവരുടെ ജീവിതം അഫ്ഗാനിൽ കൂടുതൽ ദുരിതപൂർണ്ണമാക്കി. ക്രൈസ്തവരെ ‘കുറ്റവാളികളുടെ സമൂഹം’ ആയിട്ടാണ് താലിബാൻ കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.