സാമ്പത്തിക സംവരണം ആവശ്യം ദുർബല വിഭാഗങ്ങൾക്ക്: വി. സി സെബാസ്റ്റ്യൻ

കാലഹരണപ്പെട്ട ജാതിസംവരണമല്ല ദുർബല വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കും ദരിദ്ര ജനത്തിനും ഉള്ള സംവരണമാണ് രാജ്യത്ത് നടപ്പിലാക്കേണ്ടതെന്നു അഡ്വ. വി.സി സെബാസ്റ്റ്യൻ. നിലവിൽ ഒരു സംവരണവുമില്ലാത്ത ദരിദ്ര ജനവിഭാഗത്തിന് വേണ്ടി ഭരണഘടനാപരമായ സാമ്പത്തിക സംവരണം നടപ്പിലാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ദുർബല വിഭാഗങ്ങൾക്കുള്ള സംവരണത്തെ മുന്നോക്ക സംവരണം എന്ന് ദുർവ്യാഖ്യാനം ചെയ്യുന്നത് കേരളത്തിൽ മാത്രമാണ്. മുന്നോക്ക സംവരണം എന്നത് ഭരണഘടനാ ഭേദഗതിയിൽ ഒരിടത്തും കാണാത്ത ഒരുവാക്കാണ്. എന്നിട്ടും ബോധപൂർവം ഈ വാക്ക് ഉപയോഗിക്കുകയും ജനത്തിന്റെ മനസിലേയ്ക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. വി.സി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.