സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ അന്തരിച്ചു

സീറോ മലബാർ സഭ ഫാമിലി ലെയ്റ്റി ലൈഫ് കമ്മിഷനിലെ അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ (69-റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്) നിര്യാതനായി. കോവിഡ് രോഗബാധിതനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും.

സംസ്ഥാന സർക്കാരിന്റെ കടാശ്വാസ കമ്മീഷൻ അംഗം, കേരള ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ മുൻ അംഗം, കെ.സി.ബി.സി അൽമായ കമ്മിഷൻ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, അഖില കേരള കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി) സംസ്ഥാന ജനറൽ സെക്രട്ടറി, വിതയത്തിൽ ചാരിറ്റീസ് പ്രസിഡന്റ്, ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻ ദേശീയ സെക്രട്ടറി, എറണാകുളം മഹാരാജാസ് കോളജ് പ്ലാനിങ് ഫോറം സെക്രട്ടറി, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, സംസ്ഥാന പ്രസിഡന്റ്, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ പദവികൾ ഇദ്ദേഹം വഹിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.