ജോസ് വിതയത്തിൽ അതുല്യമായ മാതൃക നൽകി മറഞ്ഞ വ്യക്തിത്വം: മാർ ജോർജ്ജ് ആലഞ്ചേരി

സഭയെ ആഴത്തിൽ സ്നേഹിച്ച അതുല്യമായ വ്യക്തിത്വവും ഉദാത്തമായ അൽമായ മാതൃകയും ആയിരുന്നു അഡ്വ. ജോസ് വിതയത്തിൽ എന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി. ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്ന സമ്മേളനം വൈകിട്ട് ആറിന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പുമാർ, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗൺസിൽ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ, കത്തോലിക്ക കോൺഗ്രസ്, വൈദിക, അല്മായ പ്രതിനിധികൾ, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാർ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ, സന്യസ്ത പ്രതിനിധികൾ, സഭയിലെ വിവിധ സംഘടനാ നേതാക്കൾ, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാർ എന്നിവർ അനുസ്മരണം നടത്തി.

സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ. ജോസ് വിതയത്തിലിന്റെ കബറിടത്തിൽ വികാരി ഫാ. പോൾ ചുള്ളിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാശുശ്രൂഷ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.