അഡ്വ. അജി കോയിക്കൽ സീറോ മലബാർ സഭാ വക്താക്കളിലൊരാളായി നിയമിതനായി

കോട്ടയം അതിരൂപതാംഗമായ അഡ്വ. അജി കോയിക്കലിനെ സീറോ മലബാർ സഭ വക്താക്കളിലൊരാളായി സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിയമിച്ചു. സീറോ മലബാർ സഭയുടെ ഔദ്യോഗിക മാധ്യമപ്രതിനിധിയായാണ് നിയമനം.

കാരിത്താസ് സെന്റ് തോമസ് ഇടവകാംഗമായ അഡ്വ. അജി കോയിക്കൽ 1995 ൽ നിയമബിരുദം നേടി ഹൈക്കോടതിയിലും ഇതര കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരുന്നു. ചങ്ങനാശ്ശേരി മാർത്തോമാ വിദ്യാനികേതനിൽ നിന്നും 2002 ൽ ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. കോട്ടയം അതിരൂപതാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായും അപ്നാദേശ് എഡിറ്റോറിയൽ ബോർഡ് അംഗമായും സേവനം ചെയ്തുവരുന്നു. കോട്ടയം സെന്റ് ആൻസ് ഹൈസ്‌കൂൾ അദ്ധ്യാപികയായ ബ്ലെസ്സിയാണ് ഭാര്യ. നിയമവിദ്യാർത്ഥിയായ അശ്വിൻ, പ്ലസ്ടു വിദ്യാർത്ഥി അഞ്ചിത എന്നിവർ മക്കളാണ്.