ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ വിയന്നായിൽ വച്ച് മാമ്മോദീസ സ്വീകരിക്കാൻ ഒരുങ്ങുന്നു

അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഓസ്ട്രിയയിലെ വിയന്ന അതിരൂപതയിൽ മാമ്മോദീസ സ്വീകരിക്കാൻ ഒരുങ്ങുന്നു. 27 പേരാണ് മാമ്മോദീസ സ്വീകരിക്കുന്നത്. അതിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 11 പേരും ആറ് ഇറാനികളും നാല് ഓസ്ട്രിയക്കാരും ഉണ്ട്. ബാക്കിയുള്ളവർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

വിയന്നയിലെ കർദ്ദിനാൾ ക്രിസ്‌റ്റോഫ് ഷോൺബോൺ, ഒക്‌ടോബർ 20-ന് നഗരത്തിലെ ഡബ്ലിംഗ് ഡിസ്ട്രിക്ടിലെ ഒരു കാർമലൈറ്റ് പള്ളിയിൽ നടന്ന ചടങ്ങിൽ മാമ്മോദീസ സ്വീകരിക്കുന്നവരെ ഔപചാരികമായി സ്വാഗതം ചെയ്തു. 20 -നും 40 -നുമിടയിൽ പ്രായമുള്ളവരാണ് മാമ്മോദീസ സ്വീകരിക്കുന്നവർ.

“ഒരു ക്രിസ്ത്യാനി ആയിരിക്കുന്നത് ഈ ലോകത്തിലെ പ്രശ്നങ്ങളേക്കാളും പ്രതിസന്ധികളേക്കാളും വലുതാണ്. നിങ്ങളിൽ ചിലർ ഇതിനകം അനുഭവിച്ചിട്ടുള്ള വ്യക്തിപരമായ വേദനകളേക്കാള്‍ വേദന നൽകുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ, ഒരു ക്രൈസ്തവനായിരിക്കുക എന്നതു വഴി ഒരുവനിൽ പ്രത്യാശ നിറയുന്നു.”

‘ഓപ്പൺ ഡോർസി’ന്റെ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയക്കു ശേഷം ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഇറാൻ എട്ടാം സ്ഥാനത്താണ് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.