ഭിന്നശേഷിക്കാര്‍ക്കായി ധ്യാനം സംഘടിപ്പിച്ചു 

ബംഗളൂരു അതിരൂപത പാസ്റ്ററല്‍ സെന്ററിന്റെ നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ധ്യാനം നടത്തി. ഏപ്രില്‍ 28 , 29 തിയതികളില്‍ നടത്തപ്പെട്ട ധ്യാനത്തില്‍, ഭിന്നശേഷിക്കാരെ തങ്ങളുടെ ജീവിതസാഹചര്യങ്ങളെ നേരിടുവാന്‍ സഹായിക്കുക, അവര്‍ക്ക് പിന്തുണ നല്‍കുന്ന ഒരു ശൃംഖല സ്ഥാപിക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്. ‘റൈസ് ആന്‍ഡ് ഷൈന്‍’ എന്നതായിരുന്നു ധ്യാനത്തിന്റെ വിഷയം.

ധ്യാനത്തില്‍ 62 പേര്‍ പങ്കെടുത്തു. അതില്‍ മുപ്പത്തഞ്ചോളം പേര്‍ ഭിന്നശേഷിക്കാരായ കുട്ടികളായിയിരുന്നു. രണ്ടു ദിവസത്തെ ധ്യാനത്തില്‍ അവര്‍ തങ്ങളുടെ ജീവിതവും അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനായി ഇരുപത്തിയഞ്ചോളം വോളന്റിയര്‍മാര്‍ ഉണ്ടായിരുന്നു.  ഗുഡ് സാം ഫൌണ്ടേഷന്‍, പ്രൊ-വിഷന്‍ ഏഷ്യ, വേള്‍ഡ് വിഷന്‍, സിഎംഐഐ, എയിം ഇന്ത്യ, പ്രോജക്ട് വിഷന്‍, യുണൈറ്റഡ് തിയോളോളജിക്കല്‍ കോളജുകള്‍ എന്നിവ ഉള്‍പ്പെടുന്ന ബംഗളൂരു എന്‍ഗേയ്ജ് ഡിസെബിലിറ്റി ഹബ്ബ്, പങ്കെടുത്തവര്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ക്ലാസുകളും നല്‍കുകയുണ്ടായി.

ഈസ്റ്റ് പരേഡ് മലയാളം ചര്‍ച്ച്, സെന്റ് പാട്രിക്‌സ് ചര്‍ച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒപ്പം ആയിരുന്നുകൊണ്ട് അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ധ്യാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രഗത്ഭരായ ആളുകളാണ് ധ്യാനം നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.