അന്നവും സ്നേഹവും വിളമ്പി അദിലാബാദ്‌ ബിഷപ്പ്സ് ഹൌസ്

തെലുങ്കാനയിലെ മഞ്ചിരിയാൽ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന അദിലാബാദ്‌ മിഷൻ രൂപതയുടെ ബിഷപ്പ്സ് ഹൌസ് സ്നേഹത്തിന്റെ കൂടാരമായി മാറുകയാണ്. വിശന്നു വലഞ്ഞെത്തുന്നവർക്കു സ്നേഹത്തോടെ ഭക്ഷണം വിളമ്പിയാണ് ഇവർ സ്നേഹത്തിന്റെ പുത്തൻ മാതൃക പകരുന്നത്.

ഇനി ഭക്ഷണം വിളമ്പുന്നത് പുറത്തുനിന്നുള്ള ജോലിക്കാരൊന്നുമല്ല. അദിലാബാദ്‌ ബിഷപ്പും സഹ വൈദികരും കൂടിയാണ്. സർക്കാർ സ്വകാര്യ ആശുപത്രികൾ നിരവധിയുള്ള മഞ്ചിരിയാലിൽ ധാരാളം ആളുകൾ എത്തുന്നുണ്ട്. ഇവരിൽ പലരും പാവങ്ങളാണ് അവർക്കായി സ്ഥിരം ഭക്ഷണം നൽകുക എന്ന ആലോചനയിലാണ് കരുണയുടെ പുതിയ പദ്ധതിക്കു ഇവർ തുടക്കം കുറിച്ചത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് ഭക്ഷണം നൽകുവാൻ ആരംഭിച്ചത്. അന്ന് അൻപതോളം ആളുകൾ ഉച്ച ഭക്ഷണത്തിനായി എത്തി. എത്തിയവരിൽ ഭിക്ഷക്കാരും തെരുവിൽ കഴിഞ്ഞവരും ഉണ്ടായിരുന്നു. ഇവർക്കൊപ്പം തന്നെയാണ് ബിഷപ്പ്സ് ഹൌസിലെ അംഗങ്ങളും ഭക്ഷണം കഴിച്ചത്.

ചോറിനൊപ്പം പരിപ്പും മോരും അച്ചാറും വിളമ്പിയാണ് പാവങ്ങളെ സ്നേഹത്തോടെ തൃപ്തരാക്കുക എന്ന് ബിഷപ് പ്രിൻസ് ആന്റണി പാണേങ്ങാടൻ പറഞ്ഞു. ഭക്ഷണ വിതരണം ചുരുങ്ങിയ ദിവസം കൊണ്ട് ശ്രദ്ദേയമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.