ലിബിയൻ രക്തസാക്ഷികളുടെ ജീവിതം വെളിപ്പെടുത്തുന്ന സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു  

ലിബിയയിൽ കൊല്ലപ്പെട്ട 20 രക്തസാക്ഷികളുടെ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ സിനിമ ഒരുങ്ങുന്നു. അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ ചിത്രത്തിന് ‘മാർട്ടയേഴ്സ്‌  ഓഫ് ദി ഫെയ്ത് ആൻഡ് ദി നേഷൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവാഡ്രോസിന്റെ അനുഗ്രഹത്തോടെയാണ് ചിത്രീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ചിത്രീകരണം ജനുവരിയിൽ ആരംഭിച്ചതായി അറിയിച്ചിരുന്നു. എങ്കിലും കൊറോണയെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നുവെന്ന് സമലൂട്ട് രൂപത അറിയിച്ചു. എഴുത്തുകാരിയായ മിന മാഗി ശേഖരിച്ച സാക്ഷ്യങ്ങളും വിവരങ്ങളും അടിസ്ഥാനപ്പെടുത്തി സ്ക്രിപ്റ്റും മറ്റും നേരത്തെ തന്നെ ചെയ്തിരുന്നു. രക്തസാക്ഷികളായ 20 ക്രൈസ്തവരുടെ കുടുംബാംഗങ്ങളുടെ അനുഭവങ്ങളിൽ നിന്നും സാക്ഷ്യങ്ങളിൽ നിന്നും ആണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ക്ലൈമാക്സിലേയ്ക്ക് എത്തുന്നതിനു മുൻപ് കൊല്ലപ്പെട്ട യുവ കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതം, കുടുംബം, വിശ്വാസ ജീവിതം, അവരുടെ ആഗ്രഹം, പ്രതീക്ഷ എന്നിവയിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ ചിത്രം.

യൂസഫ് നബിൽ ആണ് ചിത്രത്തിൻറെ സംവിധാനം. മികച്ച രീതിയിൽ സിനിമ നിർമ്മിക്കാൻ ദൈവം ഞങ്ങളെ സഹായിക്കുന്നതിനായി പ്രാർത്ഥിക്കുവാൻ സിനിമയുടെ പിന്നണി പ്രവർത്തകർ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.