ജീവന്റെ സംസ്ക്കാരത്തെ ഉയർത്തിപ്പിടിക്കുവാൻ സംഗീതത്തെ ഉപകരണമാക്കി അക്കോളൈറ്റ് ബോയ്സ് ക്വയർ  

ദൈവാലയ ശുശ്രൂഷികളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ ക്വയർ ഓഫ് അക്കാലൈറ്റ് ചിൽഡ്രന്റെ കീഴിൽ പ്രോ ലൈഫിന്റെ ശാക്തീകരണത്തിനും പ്രോത്സാഹനത്തിനുമായി വിർച്വൽ ഗായക പരിശീലന കോഴ്സ് ആരംഭിക്കുന്നു. കലയിലൂടെ സുവിശേഷ പ്രഘോഷണം സാധ്യമാകുക, 2021 മുതൽ പ്രോ ലൈഫ് വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഗോള തലത്തിലുള്ള അൾത്താര ബാല സംഘത്തിലെ അംഗങ്ങൾക്കായി ഈ പരിശീലന പരിപാടി ആരംഭിച്ചിരിക്കുന്നത്.

അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ നിലനിൽപ്പിനായുള്ള പ്രതിരോധ സംവിധാനങ്ങളെ കലയിലൂടെയും മറ്റു സാംസ്കാരിക കൂട്ടായ്മയിലൂടെയും പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തെ കുട്ടികളിലേക്ക് പകരുകയാണ് ഈ പദ്ധതിയിലൂടെ. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ദൈവാലയങ്ങളിൽ അംഗമായിരുന്ന ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ഗായക- അൾത്താര ബാല സംഘ അംഗങ്ങൾക്കാണ് ഇതിൽ അംഗമാകുവാൻ സാധിക്കുക. ജനുവരി മുതൽ മാർച്ച് വരെയാണ് കോഴ്സിന്റെ കാലയളവ്. മംഗളവാർത്ത തിരുനാളും ഗർഭസ്ഥ ശിശുക്കളുടെ ദിനവും ആചരിക്കപ്പെടുന്ന മാർച്ച് 25 -നാണ് പ്രൊ ലൈഫ് വീഡിയോ പുറത്തിറങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.