അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സി​യി​ലെ അപകടം: പ്രാർത്ഥനയോടെ കത്തോലിക്കാ സമൂഹം

അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൻ​സി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ ​പരിപാടികളിലേക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി അഞ്ചു പേർ മരിച്ച സംഭവത്തിൽ ദുഃഖത്തോടെയും പ്രാർത്ഥനയോടെയും കത്തോലിക്കാ സമൂഹം. ആക്രമണത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു കത്തോലിക്കാ വൈദികനും ഇടവകക്കാരും കത്തോലിക്കാ സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. മില്‍വോക്കീ അതിരൂപത ഇക്കാര്യം സ്ഥിരീകരിച്ചു.

നവംബര്‍ 21 -ന് മില്‍വോക്കീ നഗരത്തിനു പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന എസ്.യു.വി, ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വൌക്കേഷനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

“തെക്കുകിഴക്കൻ വി​സ്കോ​ൻ​സി​യിലെ കത്തോലിക്കാ സമൂഹത്തിന്റെ ഇടയനെന്ന നിലയിൽ, ഈ വിവേകശൂന്യമായ പ്രവൃത്തിയുടെ ഇരകളായവരോട് ഐക്യദാർഢ്യത്തോടെ ആയിരിക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സഹോദരങ്ങൾ നേരിട്ട ഞെട്ടലും സങ്കടവും അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും സാന്ത്വനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിലേക്ക് തിരിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്” – മിൽവാക്കി ആർച്ചുബിഷപ്പ് ജെറോം ലിസ്‌റ്റെക്കി ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.