ഭ്രൂണഹത്യയ്‌ക്കെതിരെ യുഎന്‍ അസംബ്ലിയില്‍ ശക്തമായ പ്രതികരണവുമായി മാര്‍പാപ്പ

മാതൃ ഉദരത്തില്‍ വളരുന്ന കുരുന്നുജീവനുകളുടെ നിലനില്‍പ്പിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നത് കൊറോണ മഹാമാരിക്കൊരു പരിഹാരമാണെന്നത് തെറ്റിദ്ധാരണ പരത്തുന്ന ചിന്തയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. മാനുഷിക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഇത്തരം ലംഘനങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളും വംശഹത്യയും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനുഷികാന്തസ്സിനെ ബഹുമാനിക്കാത്തതാണ് ഇന്നത്തെ സാംസ്‌കാരിക അധഃപതനത്തിന്റെ കാരണമെന്നും പാപ്പാ പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഗര്‍ഭഛിദ്രത്തെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത് ആശങ്കാജനകമാണെന്നും പാപ്പാ പറഞ്ഞു. “മനുഷ്യജീവനെതിരെയുള്ള ആക്രമണം” എന്ന വിശേഷണമാണ് പാപ്പാ ഇതിന് നല്‍കിയതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.