‘മാർപാപ്പാമാരുടെ ജീവിതത്തിലൂടെ’: പരമ്പര നൂറാം ദിനത്തിലേയ്ക്ക്

ലൈഫ് ഡേ യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന, വി. പത്രോസ് മുതലുള്ള മാർപാപ്പാമാരുടെ ജീവചരിത്ര പരമ്പര – ‘മാർപാപ്പാമാരുടെ ജീവിതത്തിലൂടെ’ നൂറാം ദിനത്തിൽ എത്തിനിൽക്കുകയാണ്. റവ. ഡോ. മാത്യൂ ചാർത്താക്കുഴിയിലാണ് ആധികാരികമായ ഈ ലേഖനപരമ്പരയുടെ കർത്താവ്. ഈ ലേഖനങ്ങൾ വിവിധ ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങളുടെ അപഗ്രഥനത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തിൽ തയ്യാറാക്കിയതാണ്.

മാർപാപ്പാമാരെ കുറിച്ചുള്ള വിവിധ ഇംഗ്ലീഷ് പുസ്തകങ്ങൾ, ആദ്യകാല മാർപാപ്പാമാരുടെ ജീവചരിത്രം ആയ ‘ലീബർ പൊന്തിഫിക്കാലിസ്’ (Liber Pontificalis), ‘ലൈഫ് ഓഫ് ദി പോപ്പ്സ്’ (Life of the Pope’s), വിക്കിപീഡിയ, വിവിധ കത്തോലിക്കാ വെബ്‌സൈറ്റുകൾ എന്നിവ ഈ ലേഖനത്തിനായി വിശകലനം ചെയ്യുന്നു. ജർമ്മൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിലുള്ള പുസ്തകങ്ങൾ ഈ ലേഖനത്തിനായി പഠനവിഷയമാക്കുന്നുണ്ട്. മാത്രമല്ല, വത്തിക്കാനിൽ നിന്നും ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന ‘ആനുവാരിയോ പൊന്തിഫിച്ചോ’ എന്ന ഡയറക്ട്ടറിയും സഭയുടെ ഔദ്യോഗിക കണക്കുകൾക്കായി പരിശോധിക്കുന്നു. ഇത്രയും ഗ്രന്ഥങ്ങൾ പഠനവിഷയമാക്കിയ ശേഷമാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.

‘നവ സുവിശേഷവത്കരണം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റും അമേരിക്കൻ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ഡിഗ്രിയും നേടിയിട്ടുള്ള വ്യക്തിയാണ് ഫാ. മാത്യൂ ചാർത്താക്കുഴിയിൽ. കൂടാതെ, ‘യാക്കോബിന്റെ വഴി – തീർഥാടനക്കുറിപ്പുകൾ’, ‘The Catholic Response to the call of New Evangalization’ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം മേജർ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘ക്രൈസ്തവ കാഹള’ ത്തിൽ സ്ഥിരം പംക്തി എഴുതുകയും ചെയ്യുന്നു.

ഇപ്പോൾ സ്വിറ്റ്‌സർലണ്ടിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. മാത്യൂ ചാർത്താക്കുഴിയിലിന്റെ 2019 – 2020 കാലഘട്ടത്തിലെ സീറോ മലങ്കര അനുദിന വചന വിചിന്തനം ലൈഫ് ഡേയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പുസ്തക രൂപത്തിൽ ഉടൻ തന്നെ പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

  1. ബഹുമാനമുള്ള ചാർത്താ ങ്കുഴിയലച്ചൻ വളരെ ഭംഗിയായിത്തന്നെ ഇതെല്ലാം എഴുതുന്നുണ്ട്. പല ഗ്രന്ഥങ്ങളും പഠിച്ച് വളരെ അധികാരികമായി ഇതൊക്കെ എഴുതാൻ കഴിയുന്ന അച്ചൻ്റെ ഈ കഴിവിനെ നാം പ്രശംസിക്കുക തന്നെ വേണം. മലങ്കര സഭയ്ക്ക് അച്ചൻ്റെ ഈ പുസ്തകങ്ങൾ വളരെ വിലപ്പെട്ടതാണ്. അച്ചന് ഇനിയും ഒരുപാട് എഴുതാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
    മോഹനൻ കാനക്കുഴി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.