അൽഫോൻസാമ്മ ദൈവവചനം ജീവിതംകൊണ്ട് പുനർവായിച്ചു: ഫാ. ജോസ് വള്ളോംപുരയിടം

മണ്ണിൽ വീണഴിയുന്ന ഒരു ഗോതമ്പുമണി പോലെയാകാൻ കൊതിച്ച അൽഫോൻസാമ്മ ഈശോയുടെ വചനം പുനർവായിച്ചവളാണെന്ന് തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടം പറഞ്ഞു. ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“വചനമാകുന്ന ഈശോയുടെ വാക്കുകൾ അൽഫോൻസാമ്മ ജീവിതംകൊണ്ട് പുനർവായിച്ചു ദൈവവചനത്തിന് ജീവൻ കൊടുത്തു. ഈശോ ഒരു ധാന്യമണിയായിരിക്കെ, അനേകരുടെ രക്ഷയ്ക്കായി സഹനത്തിന്റെ മണ്ണിലേക്ക് വലിച്ചെറിയപ്പെട്ടു അനേകം ധാന്യമണികൾ ഉത്പാദിപ്പിക്കുന്ന ശക്തിയായി മാറി. സഹനങ്ങളിലും കഷ്ടപ്പാടുകളിലും നാം തകർന്ന് പോകരുതെന്നാണ് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.” -അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.